കായലില്‍വീണ ടോറസ് ലോറി എട്ടു മണിക്കൂറോളംനീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കരകയറ്റി... പോലീസിന്റെയും ഇറിഗേഷന്‍ വകുപ്പധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍

കായലില്‍വീണ ടോറസ് ലോറി എട്ടു മണിക്കൂറോളംനീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കരകയറ്റി... കായലിന്റെ ആഴത്തിലേക്കുതാഴ്ന്ന ടോറസ് ഇന്നലെയാണ് കരക്കെത്തിച്ചത്. വൈകീട്ട് അഞ്ചോടെയാണ് ടോറസ് ഒന്നാം ബണ്ടിനോടു ചേര്‍ന്ന തുരുത്തില്‍ കയറ്റിയത്. രാവിലെ മുതല്‍ ടോറസ് കരക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
വലിയ ബാര്‍ജ് കായലിലിറക്കി അതുവഴി ക്രെയിന്‍ നടുക്കെത്തിച്ച് ഉയര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഉച്ചയോടെ എറണാകുളത്തുനിന്നു ശേഷികൂടിയ ക്രെയിന്‍ എത്തിച്ച് (ഏതാനും മാസം മുന്‍പ് പടക്കപ്പല്‍ ഉയര്‍ത്താന്‍ കൊണ്ടുവന്ന ക്രെയിന്‍) ബണ്ടു പാലത്തില്‍നിന്നുതന്നെ ലോറി ഉയര്‍ത്തി രണ്ടാം ക്രെയിനിന്റെയും സഹായത്തില്‍ ബാര്‍ജില്‍ കയറ്റി കരയിലെത്തിച്ച് ക്രെയിന്‍ ഉപയോഗിച്ചുതന്നെ കരകയറ്റുകയായിരുന്നു.
വലിയ ക്രെയിന്‍ ഉപയോഗിച്ച് ബണ്ടുപാലത്തില്‍നിന്നുതന്നെ ലോറി ഉയര്‍ത്താമായിരുന്നെങ്കിലും ഇതു പാലത്തിനു കേടുപാടുകള്‍ക്കിടയാക്കുമെന്നതിനാല്‍ ജലസേചനവകുപ്പ് അനുമതി നല്‍കിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ബാര്‍ജില്‍ കയറ്റിയ ടോറസ് ബണ്ടുതുരുത്തിന്റെ കിഴക്കുഭാഗത്തെത്തിച്ച് ക്രെയിന്‍ ഉപയോഗിച്ചുതന്നെ കരയിലേക്കെത്തിച്ചത്. പോലീസിന്റെയും ഇറിഗേഷന്‍ വകുപ്പധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ലോക് ഡൗണിന്റെ സാഹചര്യത്തില്‍ ബണ്ടുപാലത്തിലൂടെ ഗതാഗതം കുറവായിരുന്നെങ്കിലും വലിയ ക്രെയിന്‍ എത്തിയതോടെ പൂര്‍ണമായും ഗതാഗതം നിരോധിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. നിയന്ത്രണത്തിനിടയിലും വണ്ടി ഉയര്‍ത്തുന്നതുകാണാന്‍ ഒട്ടേറെപ്പേരെത്തിയിരുന്നു.
അതേസമയം വെള്ളിയാഴ്ച രാത്രി 8.45-ഓടെയാണ് ഒന്നാം ബണ്ടില്‍വെച്ച് ടോറസ് ലോറികള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ടോറസ് കായലില്‍ വീഴുന്നതിനു മുന്നേ ഡ്രൈവര്‍ ചാടിരക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha