പത്മസരോവരത്തിൽ തിരക്കിട്ട ചർച്ചകൾ കൊഴുക്കുന്നു... ഇന്ന് 10.15ന് മുൻപ് അത് സംഭവിക്കും; രാമൻപിള്ളയുടെ മാസ്റ്റർ പ്ലാൻ പൊളിഞ്ഞാൽ ദിലീപിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത...

ദിലീപിനെ സംബന്ധിച്ച് ഇന്ന് നിർണായകദിനമാണ് . ക്രൈംബ്രാഞ്ചും ഉറ്റുനോക്കുന്ന ദിവസമാണ്. ഒന്നുകിൽ നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവ് ആയേക്കാവുന്ന നിർണായക തെളിവുകൾ. അല്ലെങ്കിൽ ഗൂഢാലോചനക്കേസിൽ നിര്ണായകമായേക്കാവുന്ന മറ്റൊരു തെളിവ്. ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് മൊബൈൽ ഫോണുകൾ ഹാജരാക്കുമ്പോൾ പ്രതീക്ഷയോടെ തന്നെയാണ് അന്വേഷണ സംഘം.. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളും രാവിലെ 10.15ന് മുൻപ് ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ സമർപ്പിക്കുമെന്ന് തന്നെയാണ് ദിലീപിന്റെ അഭിഭാഷകർ പറയുന്നത്.
ദിലീപ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച രണ്ട് ഫോണുകളും ഇന്നലെ കൊച്ചിയിൽ എത്തിച്ചിരുന്നു. മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ഉപഹർജിയിലൂടെ ഏഴ് ഫോണുകളാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ദിലീപിന്റേതെന്നു ചൂണ്ടിക്കാട്ടിയ നാലു ഫോണുകളിൽ ഒന്ന് ഏതു കമ്പനിയുടേതാണെന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും, അങ്ങനെയൊന്നിനെക്കുറിച്ച് അറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ രാമൻപിള്ള വാദിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലും കോടതി ഇന്ന് നിലപാട് അറിയിച്ചേക്കും. ഉച്ചയ്ക്ക് 1.45നാണ് സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കുക. ഇത് കള്ളക്കേസാണെന്നും, തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം.
അതേസമയം ദിലീപിന്റെ നാലാമത്തെ ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സൈബർ ഡോമിന്റെ സഹായം തേടിയിരിക്കുകയാണ്. ദിലീപ് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഈ ഫോണിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഫോൺ വിളികളുടെ സാങ്കേതിക വിവരങ്ങൾ കമ്പനികളുടെ സഹായത്തോടെ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് ദിലീപ് 4 ഫോണുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ദിലീപിനു വേണ്ടി ഡ്രൈവറാണ് ഈ ഫോൺ കൈവശം സൂക്ഷിച്ചിരുന്നതെന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഓരോ ഫോണിനുമുള്ള ആഗോള തിരിച്ചറിയൽ നമ്പറായ ഇന്റർ നാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി നമ്പറാണ് ഈ കേസിൽ അന്വേഷണ സംഘത്തിന്റെ ഏക പിടിവള്ളി.
നാലാമതൊരു ഫോൺ ഉപയോഗിക്കുന്നില്ലെന്ന ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ ഏറ്റവും ശാസ്ത്രീയമായ മാർഗമാണ് ഐഎംഇഐ നമ്പറിന്റെ പരിശോധന. കേസിനു വഴിയൊരുക്കിയ സംഭവമുണ്ടാകുമ്പോൾ ഈ ഫോണിലെ സിംകാർഡ് ഉപയോഗിച്ചു ദിലീപ് ആരെങ്കിലുമൊരാളെ വിളിച്ചതിന്റെ തെളിവായ സിഡിആറും സാക്ഷിമൊഴിയുമുണ്ടെങ്കിൽ കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന 7 മൊബൈൽ ഫോണുകളാണ് ഇവർ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha