കൈ ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ കൈ അല്‍പം ഉയര്‍ത്തി; പ്രതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, ആനേകായിരങ്ങളുടെ പ്രാര്‍ഥന ഫലിച്ചു; വാവ സുരേഷ് അപകടനില തരണം ചെയ്തു! രാവിലെ പത്തുമണിയോടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ആനേകായിരങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരമെന്നോണം വാവ സുരേഷ് അപകടനില തരണം ചെയ്തു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ആശാവഹമായ പുരോഗതിയുണ്ടായതായി കോട്ടയം മെഡിക്കല്‍ കോളജിലെ അഞ്ചംഗ മെഡിക്കല്‍ ടീം വ്യക്തമാക്കി. കൈ ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ കൈ അല്‍പം ഉയര്‍ത്തി മെഡിക്കല്‍ ടീമിന്റെ നിര്‍ദേശത്തോടെ വാവ സുരേഷ് പ്രതികരിക്കുകയും ചെയ്തു. മാത്രമല്ല അബോധാവസ്ഥയില്‍ കാലുകളും ചലിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. പതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സുരേഷിന്റെ ചികിത്സ.
സാധാരണക്കാരില്‍ ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാവുന്ന അളവിലാണ് വാവ സുരേഷിന്റെ ശരീരത്തില്‍ മൂര്‍ഖന്റെ വിഷം കയറിയിരിക്കുന്നത്. മാത്രവുമല്ല ജീന്‍സില്‍ തുടയോടു ചേര്‍ന്ന ഭാഗത്ത് ജീന്‍സ് കടിച്ചുപറിച്ചശേഷമാണ് പാമ്പിന്റെ വിഷപ്പലുകള്‍ മാസത്തില്‍ കയറിയതെന്നതും വലിയ ആശ്വാസമായി. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണത്തില്‍ നിന്നും വാവ രക്ഷപ്പെടുമെന്ന ആശ്വാസവും പ്രതീക്ഷയും കോട്ടയം മെഡിക്കല്‍ കോളജിലെ ചുമതലപ്പെട്ട മെഡിക്കല്‍ ടീമിനുണ്ടായത്.
ഇന്നു രാവിലെ പത്തുമണിയോടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ആശാവഹമായ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സുരേഷ്. തിങ്കളാഴ്ച വൈകിട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുമ്പോള്‍ വാവ സുരേഷിന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. മന്ത്രി വിഎന്‍ വാസവന്റെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില അര്‍ധരാത്രിയോടെ മെച്ചപ്പെടുകയായിരുന്നു.
ആദ്യഘട്ടത്തില്‍ അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. മാത്രവുമല്ല വിഷത്തിന്റെ ആഘാതം മൂലം ഹൃദയാഘാതം തീവ്രമാകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നു പുലര്‍ച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചുതുടങ്ങ്ിയത് മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പിന്‍വിഷം ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു മനസിലാകാന്‍ 48 മണിക്കൂര്‍ വേണമെന്നതിനാല്‍ അതുവരെ വെന്റിലേറ്റര്‍ സഹായത്തില്‍ തുടരും. ചങ്ങനാശ്ശേരിക്കു സമീപം കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കാണ് വാവ സുരേഷിന് കടിയേറ്റത്.
ആറരയടി നീളമുള്ള മൂര്‍ഖനെ പിടികൂടി ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ ആഞ്ഞു കടിക്കുകയായിരുന്നു. ഉടന്‍ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കി. ആദ്യം കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനിടെ നേരിയതോതില്‍ ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കല്‍ കോളേജധികൃതര്‍ വ്യക്തമാക്കി.
കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ പാട്ടാശ്ശേരി വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീടിനുസമീപത്തെ കരിങ്കല്ലിനടയില്‍ ഒരാഴ്ചയായി കഴിഞ്ഞിരുന്ന മൂര്‍ഖനെ പിടിക്കാന്‍ തിങ്കളാഴ്ച മൂന്നുമണിയോടെ വാവ സുരേഷ് എത്തിയത്. സുരേഷ് കല്‍ക്കെട്ട് പൊളിച്ചുമാറ്റിയതോടെ പാമ്പ് പുറത്തുചാടി ഉടന്‍ പാമ്പിനെ വാവ സുരേഷ് വാലില്‍ തൂക്കിയെടുത്തു. പാമ്പിനെ ഇടാന്‍ പ്ലാസ്റ്റിക് ടിന്‍ ആവശ്യപ്പെട്ടു. അതില്‍ കയറ്റാനാവാതെവന്നതോടെ ചാക്ക് ഉപയോഗിച്ചു. ചാക്കിനുള്ളില്‍ മൂന്നുതവണ പാമ്പ് കയറിയെങ്കിലും ഉടന്‍ പുറത്തിറങ്ങി. വീണ്ടും ചാക്കിനുള്ളില്‍ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് വാവ സുരേഷിന്റെ തുടയില്‍ പാമ്പ് ആഞ്ഞുകടിച്ചത്. സുരേഷ് പാമ്പിനെ ബലമായി കാലില്‍നിന്ന് പറിച്ചെറിഞ്ഞശേഷം ഇരുകൈയുംകൊണ്ട് അമര്‍ത്തി രക്തം പുറത്തേക്കുകളഞ്ഞു. വീണ്ടും കരിങ്കല്‍കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിച്ച പാമ്പിനെ അദ്ദേഹം ഉടന്‍ പിടികൂടി ടിന്നിലാക്കി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് കോട്ടയം ഭാരത് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചത്.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴാണ് സുരേഷിന്റെ ബോധം മറഞ്ഞത്. ഇതേത്തുടര്‍ന്നാണ് അടിയന്തിരമായി കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായത് ഏറെ ആശങ്കയുണര്‍ത്തിയിരുന്നു. സാധാരണക്കാരില്‍ ഏല്‍ക്കുന്നതിനെക്കാള്‍ പല മടങ്ങ് പ്രതിരോധം പാമ്പുവിഷത്തില്‍ വാവാ സുരേഷിനുണ്ടെന്നതാണ് പാമ്പുപിടിത്തത്തില്‍ സുരേഷിന് ബലവും ധൈര്യവും പകരുന്നത്. രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റതും കുറിച്ചിയിലെ പാമ്പുപിടിത്തതില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി സംശയിക്കുന്നു.
തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി വീണ്ടും പാമ്പ് പിടുത്തത്തില്‍ സജീവമായ ഉടനാണ് പാമ്പുകടിയേറ്റത്. കാറപകടത്തിനു ശേഷം ചികിത്സയില്‍ കഴിച്ച മരുന്നുകളുടെ റിയാക്ഷനും പാമ്പുവിഷം ശരീരത്തെ കഠിനമായി ബാധിച്ചതായി സംശയിക്കുന്നു. ഒപ്പം പാമ്പിനെ വാലില്‍ നിയന്ത്രിക്കുന്നതില്‍ നേരിയ ജാഗ്രത കുറവു സംഭവിച്ചതായി ഇന്നലെ അപകടം സംഭവിച്ച വേളയില്‍ പുറത്തിറങ്ങിയ വീഡിയോ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha