ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കാറിന് സൈഡ് കൊടുക്കാത്തതില്‍ പ്രകോപിതനായ യുവാവ് ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ കൊടികഹള്ളി സ്വദേശി സുകൃത്‌കേശവ ഗൗഡ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഒരു കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആണ് യുവാവ്.
ബംഗളൂരുവിലെ ബെല്‍റോഡില്‍ കഴിഞ്ഞമാസമായിരുന്നു സംഭവം. കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി കാറിലുള്ളവരും ബൈക്കിലുള്ളയാളും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് വിവരം. പിന്നാലെ പ്രകോപിതനായ യുവാവ് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ പലതവണ ഹോണ്‍ അടിച്ചെങ്കിലും ബൈക്ക് മാറ്റിയില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വലതുവശം ചേര്‍ന്ന് പോയ ബൈക്കിനെയാണ് ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.
ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ കൈയ്ക്കും തോളിനും തലയ്ക്കും പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും പരിക്കുണ്ട്. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ബൈക്ക് യാത്രികരായ കുടുംബത്തിന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha
























