സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത യുവാവ് പെണ്‍കുട്ടിയില്‍ നിന്ന് നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ടെന്ന് പരാതി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ വാട്‌സാപ്പിലൂടെ ശല്യപ്പെടുത്തിയത്. സംഭവത്തില്‍ കാസര്‍കോട് കാട്ടിപ്പളം സ്വദേശി നാരായണീയത്തില്‍ ഷിബിനിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കോഴിക്കോട് ബേപ്പൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബേപ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് താന്‍ സിനിമാ സംവിധായകനാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാമെന്നും വാഗ്ദാനം ചെയ്തു. പിന്നീട് നഗ്‌ന ഫോട്ടോയും ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയില്‍ കേസെടുത്ത ബേപ്പൂര്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha
























