ബസുകളില്‍ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് പത്ത് രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ; രാത്രി യാത്രയ്‌ക്കുള്ള മിനിമം ചാര്‍ജ് 14 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍

കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി, സ്വകാര്യ ബസുകളില്‍ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് പത്ത് രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. 25 ശതമാനമാണ് വര്‍ദ്ധനവ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് ഒരു രൂപയാക്കണമെന്നും നിര്‍ദ്ദേശം.എല്ലാ സര്‍വീസുകളും രാത്രി യാത്രയ്‌ക്ക് 40 ശതമാനം തുക അധികമായി വാങ്ങാനും നിര്‍ദ്ദേശമുണ്ട്.
ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതോടെ രാത്രി യാത്രയ്‌ക്കുള്ള മിനിമം ചാര്‍ജ് 14 രൂപയായി വര്‍ദ്ധിക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യുന്നവരാണ് ഈ നിരക്ക് നല്‍കേണ്ടത്. മിനിമം ടിക്കറ്റ് നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയര്‍ സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്ക് ചുരുങ്ങും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട് നിലവില്‍ രണ്ടു രൂപയാണ് മിനിമം നിരക്ക്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ക്ലാസുകളില്‍ നിരക്ക് വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു. നിരക്ക് വര്‍ദ്ധനവില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























