വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; വാവ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നു; നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ തന്നെയാണ്

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. സുരേഷിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ തന്നെയാണ് തുടരുന്നതെന്നും ആശുപത്രി സുപ്രണ്ടന്റ് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന പാമ്ബ് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. ഉടന്‍ പിടിവിട്ടെങ്കിലും സുരേഷ് വീണ്ടും പാമ്ബിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കി.
ആദ്യം കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായതായും മെഡിക്കല്‍ കോളജധികൃതര്‍ അറിയിച്ചിരുന്നു. കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ പാട്ടാശേരി വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീടിനുസമീപത്തായിരുന്നു സംഭവം.
https://www.facebook.com/Malayalivartha