കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ഉത്തരവ് വെള്ളിയാഴ്ച

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ഉത്തരവ് വെള്ളിയാഴ്ച. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് നല്കിയ പരാതിയിലാണ് നടപടി. വിസിയുടെ പുനര്‍ നിയമനത്തില്‍ അന്വേഷണം ആവശ്യമുണ്ടോ എന്നതും വെള്ളിയാഴ്ച തീരുമാനിക്കും. മന്ത്രി പ്രപ്പോസല്‍ നല്കിയെങ്കില് നിയമനാധികാരിയായ ചാന്‍സലര്‍ അത് എന്തുകൊണ്ടു നിരസിച്ചില്ലെന്നു വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.
ചാന്‍സലര്‍ക്കെതിരെ ആരോപണമില്ലെന്നും, മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും പക്ഷപാതം കാണിച്ചെന്നുമാണു പരാതിയെന്നും പരാതിക്കാരനു വേണ്ടി ഹാജരായ ജോര്‍ജ് പൂന്തോട്ടം പറഞ്ഞു. ബിന്ദു, മന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനു തെളിവില്ല. വൈസ് ചാന്‍സലറില്‍നിന്നു മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവും സമര്‍പ്പിച്ചിട്ടില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് പ്രഫസറായി നിയമനം നല്‍കിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനില്‍ക്കില്ല. രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ?. ഒരു സ്ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കും. പല അധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണെന്നും ലോകായുക്ത ചോദിച്ചു.
https://www.facebook.com/Malayalivartha