Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മുതിർന്ന മാധ്യമപ്രവർത്തകൻ പാക്കിസ്ഥാനിൽ!!! വല്ലവരുടേം കൈയ്യിൽ നിന്ന് അച്ചാരം വാങ്ങാനാണ് ശ്രമമെങ്കിൽ ശക്തമായ നടപടിയുണ്ടാകും; അപ്പോൾ മോങ്ങിയിട്ട് കാര്യമില്ല... മീഡിയ വൺ വിലക്കിൽ സന്ദീപ് വചസ്പതി

04 FEBRUARY 2022 04:53 PM IST
മലയാളി വാര്‍ത്ത

മീഡിയ വണ്ണിന്റെ വിവിധ ബ്യൂറോകളിൽ പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകരുടെ വരവ് പോക്കുകൾ സംശയാസ്പദമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്ര വിരുദ്ധ ശക്തികളാണെങ്കിൽപ്പോലും രാഷ്ട്രത്തിനെതിരായി പ്രവർത്തിക്കാത്തിടത്തോളം കാലം ഇവിടെ പ്രവർത്തിക്കാം. വല്ലവരുടേം കൈയ്യിൽ നിന്ന് അച്ചാരം വാങ്ങാനാണ് നിങ്ങൾ‌ ശ്രമിക്കുന്നതെങ്കിൽ ശക്തമായ നടപടിയുണ്ടാകും. അപ്പോൾ മോങ്ങിയിട്ട് കഥയില്ല. അപ്പോൾ നിങ്ങൾ ഇരവാദം ഉയർത്തരുത്. അപ്പോൾ നിങ്ങൾ വലിയ വായിൽ നിലവിളിക്കരുത്. കാരണം നിങ്ങളുടെ നീക്കങ്ങൾ ഇവിടെ വിലയിരുത്തപ്പെടുന്നുണ്ടെന്നും സന്ദീപ് വചസ്പതി പറഞ്ഞു.

സന്ദീപ് വചസ്പതിയുടെ വാക്കുകൾ...

ജനാധിപത്യം നിലനിർത്തുന്നതിൽ മാധ്യമങ്ങൾക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത വീക്ഷണകോണുകളുള്ള മാധ്യമങ്ങൾ നിലനിൽക്കേണ്ടത് ശക്തമായ ജനാധിപത്യത്തിന് അനിവാര്യവുമാണ്. ഒരു മാധ്യമസ്ഥാപനത്തേയും നിരോധിക്കണമെന്ന് വ്യക്തിപരമായോ സംഘടനാപരമായോ ഞങ്ങൾക്ക് ആർക്കും അഭിപ്രായമില്ല. വ്യത്യസ്തമായ ശബ്ദങ്ങൾ കേൾക്കണമെന്ന് തന്നെയാണ് ബിജെപിയുടേയും വ്യക്തിപരമായി എന്റെയും അഭിപ്രായം. ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്നത് അത് പ്രതിപക്ഷത്തിന്റെ ധർമമാണ് നിർവഹിക്കുന്നത്. ഭരണപക്ഷത്തിന്റെ കെടുകാര്യസ്തത, അഴിമതി, സ്വജനപക്ഷപാതം നടത്തുന്നുണ്ടോ എന്നൊക്കെ നോക്കി ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുക എന്നതാണ് മാധ്യമങ്ങളുടെ ധർമം.

 

എന്നാൽ ഒരുപറ്റം മാധ്യമങ്ങൾ ഇപ്പോൾ ധരിച്ചിരിക്കുന്നത് നരേന്ദ്ര മോദിയെ എതിർക്കുന്നതിനു വേണ്ടി ആരുമായും കൂട്ടു ചേരാം എന്ന ലളിതമായ യുക്തിയിലേക്ക് മാധ്യമങ്ങൾ പോയിരിക്കുന്നുവെന്ന് വിഷമത്തോടെ പറയേണ്ടി വരും. ബിജെപി ഭരിക്കുമ്പോഴായാലും കോൺ​ഗ്രസ് ഭരിക്കുമ്പോഴായാലും മാധ്യമങ്ങൾ സർക്കാരിനെ വിമർശിക്കണം. മോദിയെ എതിർക്കുന്നതിനു വേണ്ടി ഏത് രാഷ്ട്രവിരുദ്ധ ശക്തികളുമായി കൂട്ടു ചേരുകയാണ് ഇന്ന് മാധ്യമങ്ങൾ. മോദി സർക്കാരിനെ അസ്ഥിരപ്പെടുത്താനായി വിദേശത്തു നിന്നുപോലും സഹായം സ്വീകരിക്കാം എന്ന ചിന്തയിലേക്ക് മാധ്യമങ്ങൾ എത്തിച്ചേർന്നു എന്നത് അപകടം പിടിച്ച കാര്യമാണ്. മീഡിയ വൺ എന്ന ചാനൽ മോദി സർക്കാരുമായോ ഭാരതവുമായോ ചേർന്നു പോകുന്ന ഒരു ചാനൽ അല്ല. കഴി‍ഞ്ഞ ദിവസം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി പറഞ്ഞത്- രാഷ്ട്ര വിരുദ്ധ സ്വഭാവമുള്ള 60 ചാനലുകളെയാണ് ഭാരതത്തിൽ നിയന്ത്രിച്ചിട്ടുള്ളത്. മീഡിയ വണ്ണിന് കൊടുത്തിരുന്ന ലൈസൻസ് അവസാനിച്ചിരുന്നു. കഴി‍ഞ്ഞ ഡിസംബർ മാസം മുതൽ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയായിരുന്നു.

 

കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞ പ്രസ്താവനയിൽ പറയുന്നത് കേന്ദ്രത്തിന്റെ ചില അനുമതികൾ കിട്ടാനുണ്ട്. എന്നുവച്ചാൽ സം​ഗതി ​ഗൗരവതരമാണ്. ഇതിന് നിയമമുണ്ട്. മീഡിയ വണ്ണിന്റെ വിവിധ ബ്യൂറോകളിൽ പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകരുടെ വരവ് പോക്കുകൾ സംശയാസ്പദമാണ്. അവർ ഭാരതത്തിന് പുറത്തു പോയ ശേഷം നമ്മുടെ ചില ശത്രു രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇത്തരം റിപ്പോർട്ടുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൊടുത്തതു കൊണ്ടാണ് അവർക്ക് എൻഒസി കൊടുക്കാത്തത്. ഞങ്ങൾക്ക് ഒരിക്കലും മാധ്യമങ്ങളെ അടച്ചു പൂട്ടാനാകില്ല. ഭാരതത്തിനെതിരെയാണ് നിങ്ങളുടെ നീക്കമെങ്കിൽ ആരെയും ഞങ്ങൾ നിയന്ത്രിക്കും. അതിനി ബിജെപിക്കാരൻ നടത്തുന്ന ചാനലായാലും ബിജെപിക്കാരൻ നടത്തുന്ന പത്രമായാലും. രാഷ്ട്രത്തിനെതിരായ നീക്കത്തെയാണ് ഞങ്ങൾ എതിർക്കുന്നത്. മോദിയെ എതിർക്കുന്നുവെന്നതിന്റേ പേരിൽ ദയ്വ് ചെയ്ത് വിദേശ രാജ്യങ്ങളിൽ നിന്ന് അച്ചാരം വാങ്ങരുത്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലേ ജനാധിപത്യമെന്ന പൂന്തോട്ടം പൂത്തുലയുകയുള്ളൂ. എങ്കിൽ മാത്രമേ ഈ രാഷ്ട്രം മനോഹരമായി നിലനിൽക്കുകയുള്ളൂ. മോദിയെ എതിർക്കുന്നുവെന്ന പേരിൽ പാക്കിസ്ഥാനോട് ചൈനയോട് ഇറാഖിനോടൊക്കെ ചേർന്ന് നിൽക്കാനാണ് നിങ്ങളുടെ നീക്കമെങ്കിൽ അത് അനുവദിച്ചു തരാൻ തക്ക വിശാല മനസ്ഥിതി ഞങ്ങൾക്കില്ല.

 

രാഷ്ട്ര വിരുദ്ധ ശക്തികളാണെങ്കിൽപ്പോലും രാഷ്ട്രത്തിനെതിരായി പ്രവർത്തിക്കാത്തിടത്തോളം കാലം ഇവിടെ പ്രവർത്തിക്കാം. വല്ലവരുടേം കൈയ്യിൽ നിന്ന് അച്ചാരം വാങ്ങാനാണ് നിങ്ങൾ‌ ശ്രമിക്കുന്നതെങ്കിൽ ശക്തമായ നടപടിയുണ്ടാകും. അപ്പോൾ മോങ്ങിയിട്ട് കഥയില്ല. അപ്പോൾ നിങ്ങൾ ഇരവാദം ഉയർത്തരുത്. അപ്പോൾ നിങ്ങൾ വലിയ വായിൽ നിലവിളിക്കരുത്. കാരണം നിങ്ങളുടെ നീക്കങ്ങൾ ഇവിടെ വിലയിരുത്തപ്പെടുന്നുണ്ട്. അത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള നീക്കമല്ല. മീഡിയ വണ്ണിന്റെ ഡയറ്കടറോ മുതിർന്ന മാധ്യമപ്രവർത്തകരോ കാണിച്ച രാഷ്ട്ര വിരുദ്ധ പ്രവർത്തനത്തിന്റെ ഭാ​ഗമായിരുന്നു. ഇപ്പോൾ മീഡിയ വണ്ണിന് എതിരെ നടക്കുന്ന നീക്കം അത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്ന് പറഞ്ഞ് ആരും പുരപുറത്ത് കയറി വിളിച്ചു കൂവേണ്ട ആവശ്യമില്ല. അത് രാഷ്ട്ര ശക്തികൾക്കെതിരെയുള്ള നീക്കമാണ്. എന്തായാലും വരും ദിവസങ്ങളിൽ കോടതിയിൽ നിന്നുള്ള കാര്യങ്ങൾ അറിയാൻ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends