മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവഴിച്ച സംഭവം; രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദേശം; കേസിന്റെ വാദം ഈ മാസം 11ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള പണം വകമാറ്റി ചെലവഴിച്ചെന്ന കേസിന്റെ വാദം ഈ മാസം 11ന് വീണ്ടും പരിഗണിക്കും.രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം നല്‍കി. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റിയെന്നതാണ് ആരോപണം. ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയെ അറിയിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെയും മുഖ്യമന്ത്രിയോടൊപ്പം കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മകളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20ലക്ഷം നല്‍കി, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടയ്ക്കാനും സ്വര്‍ണ പണയ വായ്പ എടുക്കാനുമായി എട്ടര ലക്ഷം നല്‍കി എന്നീ മൂന്ന് കേസുകളാണ് മുഖ്യമന്ത്രിക്കെതിരെ ഉള്ളത്.
https://www.facebook.com/Malayalivartha
























