കാത്തിരിപ്പ് വിഫലമായി; സമൂഹമാധ്യമങ്ങളിലെ വൈറൽ നായ ചോട്ടുവിനെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി; ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങി പൊലീസ്

സമൂഹമാധ്യമങ്ങളല്‍ വൈറലായ ചോട്ടു എന്ന നായയെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി.കൊല്ലം ഓയൂര്‍ സ്വദേശി ദിലീപ്കുമാറിന്റെ നായയെ അഞ്ചു ദിവംസ മുന്‍പാണ് കാണാതായത്. നായയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് വന്‍ തെരച്ചില്‍ നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസും റൂറല്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ പൈറോയും ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നല്‍കുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടില്‍ ജനല്‍ അടക്കുന്നതും, ബൈക്കിന്റെ താക്കോല്‍ എടുത്തു കൊണ്ടു വരുന്നതും, കൃഷിയില്‍ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു.
ജനുവരി 31 ന് രാത്രി ചോട്ടു കിടന്നു ഉറങ്ങിയത് ദിലീപ്കുമാറിന്റെ മകനോടൊപ്പം ആണ്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. നായയെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെയാണ് റബ്ബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.വീട്ടിലെ ജോലിയൊക്കെ ചെയ്താണ് ജര്‍മന്‍ ഷെപ്പേര്‍ഡ് നായ 'ചോട്ടു' വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്. ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























