Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സജീവനെ പിണറായി സർക്കാർ കൊന്നത്!!! സംഭവത്തിൽ അന്വേഷണം നടത്തി ഉദ്യോ​ഗസ്ഥൻമാരെ മാതൃകാപരമായി ശിക്ഷിക്കണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി

04 FEBRUARY 2022 06:05 PM IST
മലയാളി വാര്‍ത്ത

കൊച്ചി വടക്കേക്കരയിൽ സജീവന്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. സജീവനെ പിണറായി സർക്കാർ കൊന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭരണകൂട ഭീകരതയുടെ ഭരണകൂട കെടുകാര്യസ്ഥതയുടെ ഭരണകൂട താൻപോര്മയുടെ ഇരയാണ് സജീവനെന്നും സന്ദീപ് പറഞ്ഞു. ഈ കൊലപാതകത്തിൽ സമ​ഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായി ഉദ്യോ​ഗസ്ഥൻമാരെ ശിക്ഷിക്കണം.‌ സജീവന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കണം. അദ്ദേഹത്തിൻ്റെ കുടുംബത്തിന് അടിയന്തിരമായി ധനസഹായം നൽകി കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകി അവരെ ചേർത്ത് നിർത്തണം. അത് ഈ സർക്കാരിന്റെ ബാധ്യതയാണ്. അല്ലായെങ്കിൽ ഈ മരണം നിങ്ങളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.

 

ഏതോ നൂറ്റാണ്ടിലെ ജന്മിവാഴ്ചയെക്കുറിച്ച് വാചാലരാകുന്ന കമ്മ്യൂണിസ്റ്റുകാർ അറിയണം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പിണറായി സർക്കാരിലും ജന്മിമാരുണ്ട്. അത് ഇവിടുത്തെ സർക്കാർ ഉദ്യോ​ഗസ്ഥൻമാരാണ്. നിങ്ങളുടെ ട്രേഡ് യൂണിയനിൽപ്പെട്ട നിങ്ങൾക്ക് സിന്ദാബാദ് വിളിച്ചാൽ എന്ത് തെമ്മാടിത്തവും കാണിക്കാൻ ലൈസൻസ് ആയി എന്ന് വിചാരിക്കുന്ന ഉദ്യോ​ഗസ്ഥ ദുഷ്പ്രഭുക്കൻമാർ ഈ നാട്ടിൽ നിരവധിയുണ്ട്. ഈ ദുഷ്പ്രഭുത്വത്തിന്റെ ഇരയാണ് സജീവൻ. ഇത് സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമാണ്. ഈ രക്തത്തിൽ ചവിട്ടിയാണ് ദുബായിലെ കൊട്ടാരത്തിൽ പിണറായി വിജയൻ ഇരിക്കുന്നതെന്ന് മറന്നു പോകരുത്. ഈ സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് എത്രപേർ ആത്മ​ഹത്യ ചെയ്തു. പിണറായി അടിയന്തിരമായി ഈ നാട്ടിലേക്ക് തിരികെയെത്തിയാലും ഇതിന് ഒരു മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല- സന്ദീപ് പറഞ്ഞു. ഉത്തർപ്രദേശിലെവിടെയോ സീറ്റ് തർക്കത്തിന്റെ പേരിൽ സഹയാത്രികൻ ഒരാളെ തല്ലിക്കൊന്നു എന്ന വാർത്തയറിഞ്ഞപ്പോൾ പിണറായി വിജയന്റെ സമസ്ത നാഡീ ഞരമ്പുകളും ഉണർന്നെഴുന്നേറ്റ് യുപിയിലേക്ക് വച്ചു പിടിച്ചല്ലോ. ഈ നാട്ടിലേ ജനങ്ങൾ നികുതി നൽകുന്ന പണത്തിൽ നിന്ന് 15 ലക്ഷം രൂപയെടുത്ത് ആ കുടുംബത്തെ സഹായിച്ചില്ലേ.

 

ഇത്രയ്ക്ക് ഉളുപ്പില്ലാതെയായോ താങ്കൾ എന്ന് ഈ നാട്ടിലേ ജനങ്ങൾക്ക് ഇപ്പോഴാണ് മനസിലാകുന്നത്. സ്വന്തം നാട്ടിലെ ഭരണത്തിന് കീഴെ നടക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ താങ്കളെ പോലെ ഒരു ക്രൂരന് മാത്രമേ കഴിയൂ. ഇടുക്കിയിൽ ഒരു പിഞ്ചു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐക്കാരനെതിരെ നിസാര കുറ്റങ്ങൾ ചുമത്തി അയാൾക്ക് പുറത്തിറങ്ങാനുള്ള അവസരമൊരുക്കി കൊടുക്കുകയാണ് പിണറായി പൊലീസ്. ഈ ചെങ്കൊടിയ്ക്ക് കീഴിൽ ‍ഏത് പീഡകനും ഏത് തെമ്മാടിക്കും ഏത് കൊലപാതകിയ്ക്കും ഏത് ക്രൂരനും അഭയം കിട്ടുമെന്ന് അവർക്ക് അറിയാം. ഇന്ന് ചെങ്കൊടിയെന്നുള്ളത് പാവങ്ങളുടെ അഭയസ്ഥാനമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് മത്സ്യത്തൊഴിലാളിയായ സജീവൻ (57) പുരയിടത്തിലെ മരക്കൊമ്പിൽ ജീവനൊടുക്കിയത്. മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends