ശസ്ത്രക്രിയക്ക് കൈക്കൂലി; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ പിടിയില്‍

കാഴ്ചക്കുറവുള്ള വയോധികയില്‍ നിന്ന് ശസ്ത്രക്രിയക്ക് പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ കെ ടി രാജേഷ് (49) നെയാണ് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാല്‍വിരല്‍ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി എത്തിയ വയോധികയില്‍ നിന്നാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. ഇയാളുടെ പരിശോധനാ മുറിയില്‍ നിന്നും 15000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു.
https://www.facebook.com/Malayalivartha
























