Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ശ്രീരാമകൃഷ്ണന് പലതും അറിയാമയിരുന്നു....വ്യക്തിപരമായ അടുപ്പമായിരുന്നു....ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്....മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ഫ്ലാറ്റിൽ പോയിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ

05 FEBRUARY 2022 12:54 AM IST
മലയാളി വാര്‍ത്ത

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ഫ്ലാറ്റിൽ പോയിരുന്നുവെന്ന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ശ്രീരാമകൃഷ്ണന് പലതും അറിയാമയിരുന്നു. കടയുടെ ഉദ്ഘാടനത്തിന് സ്പീക്കറെ താന്‍ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപുമാണ് ക്ഷണിച്ചത്. സ്പീക്കര്‍ തന്നെ തള്ളിപറഞ്ഞത് വിവരമില്ലാത്തതിനാലാണ്. താന്‍ ഡിപ്ലോമാറ്റ് അല്ലായിരുന്നുവെന്ന് സ്പീക്കര്‍ക്ക് അറിയാമായിരുന്നു. വ്യക്തിപരമായ അടുപ്പമായിരുന്നു. ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. പല സ്ഥലത്തും ശ്രീരാകൃഷ്ണനെ കാണാന്‍ പോയിട്ടുണ്ട്. സ്പീക്കര്‍ തന്നെ കാറില്‍ വിളിച്ചുകൊണ്ടു പോയിരുന്നുവെന്നും സ്വപ്‌ന ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെയുള്ള വെളിപ്പെടുത്തലിനെതിരെയാണ് സ്പീക്കറുടെ ഇടപെടലുകള്‍ അവര്‍ വ്യക്തമാക്കിയത്. യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായി ചര്‍ച്ച ചെയ്താണ് ലൈഫ്മിഷന്റെ കാര്യങ്ങള്‍ നീക്കിയതെന്ന് സ്വപ്‌ന പറയുന്നു. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ലൈഫ്മിഷന്‍ പ്രോജക്ടില്‍ ഇടപെട്ടിരുന്നത് ശിവശങ്കറുമായാണ്. യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്. നിരവധി ചര്‍ച്ചകള്‍ ഇവര്‍ തമ്മില്‍ നടന്നു. കണ്‍സള്‍ട്ടന്‍സി യൂണിസെഫിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിക്കും അറിയാമായിരിക്കാം. അതിനെക്കുറിച്ച്‌ വ്യക്തതയില്ല. ഇതൊക്കെ ചെയ്യുമ്ബോള്‍ ശിവശങ്കറിന്റെ പിന്നിലാരോ മറഞ്ഞു നില്‍ക്കുന്നതായി തോന്നിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എല്ലാറ്റിലും ശിവശങ്കറാണ് ഇടപെട്ടിരുന്നത്.


മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ശിവശങ്കറിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. ഒരു സ്ത്രീയെന്ന രീതിയില്‍ എന്നെ ചൂഷണം ചെയ്തതിലും നശിപ്പിച്ചതിലും ശിവശങ്കറിന് വലിയ പങ്കുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. സാമ്ബത്തിക പ്രശ്‌നമുണ്ടായപ്പോള്‍ ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ എന്നെ നിയമിച്ചത് അദ്ദേഹമാണ്. ഒറ്റ ഫോണ്‍ കോളിലാണ് നിയമനം നടത്തിയതെന്നും സ്വപ്‌ന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends