Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വീണ്ടും സ്വപ്നമയം... ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താത്ത സ്വപ്ന സുരേഷ് ശിവശങ്കര്‍ പുസ്തകമെഴുതിയതോടെ രംഗത്തെത്തി; ശിവശങ്കര്‍ എന്റെ പഴ്‌സനല്‍ കംപാനിയന്‍; ചൂഷണം ചെയ്തു; എന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു

05 FEBRUARY 2022 08:47 AM IST
മലയാളി വാര്‍ത്ത

ജയിലില്‍ നിന്നിറങ്ങി ആരോടും ഒന്നും മിണ്ടാതെ എല്ലാം സ്വയം പറഞ്ഞ് ആശ്വസിച്ച സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളുടെ മുന്നിലെത്തി. എം. ശിവശങ്കറിന്റെ പുസ്തകമെഴുത്താണ് സ്വപ്നയെ മാധ്യമങ്ങളുടെ മുന്നിലെത്തിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശിവശങ്കറിന് ഇത് ദോഷം ചെയ്യും.

എം.ശിവശങ്കറിന്റെ ആത്മകഥയില്‍, സമ്മാനമായി വിവാദ ഐ ഫോണ്‍ നല്‍കി തന്നെ ചതിച്ചുവെന്നും മറ്റും സ്വപ്നയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഇതിനു മറുപടിയായി ശിവശങ്കറിനെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്നയും രംഗത്തെത്തിയത്.

 



ശിവശങ്കര്‍ എന്റെ പഴ്‌സനല്‍ കംപാനിയന്‍ ആയിരുന്നു. 3 വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടില്‍ വരുമായിരുന്നു. മാസത്തില്‍ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബെംഗളൂരുവിലോ പോകുമായിരുന്നു. ഐ ഫോണ്‍ മാത്രമല്ല ഒരുപാടു സമ്മാനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. ശിവശങ്കര്‍ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെടുത്തി, നശിപ്പിച്ചു. അദ്ദേഹം വിആര്‍എസ് എടുത്തശേഷം ഒരുമിച്ചു ദുബായിലേക്കു പോകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ചുള്ള ഒരുപാടു രഹസ്യങ്ങള്‍ തുറന്നെഴുതേണ്ടി വരും. അദ്ദേഹത്തിന്റെ ആത്മകഥയെക്കാള്‍ അതിനു വിപണിയുണ്ടാകുമെന്നും സ്വപ്ന പറഞ്ഞു.

എനിക്കു സര്‍ക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. കോണ്‍സുലേറ്റില്‍നിന്നു രാജിവച്ചശേഷം ജോലി വേണമെന്നു ശിവശങ്കറിനോടു പറഞ്ഞു. 3 ഓപ്ഷന്‍ ഉണ്ടെന്നും സ്‌പേസ് പാര്‍ക്കാണ് അതില്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സല്‍റ്റന്‍സികളെ ഏര്‍പ്പാടാക്കിയതും ശിവശങ്കറാണ്. കെഎസ്‌ഐടിഐഎല്ലിന്റെ ചുമതലയുള്ള ജയശങ്കര്‍, സ്‌പേസ് പാര്‍ക്ക് ചീഫ് സ്‌പെഷല്‍ ഓഫിസര്‍ സന്തോഷ് എന്നിവരെ കാണാനും നിര്‍ദേശിച്ചു. അങ്ങനെ ജോലിക്കു കയറി. ഇന്റര്‍വ്യൂവൊന്നും ഉണ്ടായിരുന്നില്ല. എന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

 



ലൈഫ് മിഷന്‍ കരാറില്‍ യൂണിടാക് കമ്പനിയെ കൊണ്ടുവന്നതെല്ലാം ശിവശങ്കറിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല. സര്‍ക്കാരുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ശിവശങ്കര്‍ ആയിരുന്നു. കോണ്‍സല്‍ ജനറലുമായി ചര്‍ച്ച ചെയ്താണു ശിവശങ്കര്‍ എല്ലാം തീരുമാനിച്ചത്. കുറെപ്പേരെ ഇരുട്ടില്‍ നിര്‍ത്തി അദ്ദേഹം തന്നെയാണ് എല്ലാം ചെയ്തത്. ഇപ്പോള്‍ ചീഫ് സെക്രട്ടറി ശരിയല്ല, അന്വേഷണ ഏജന്‍സികള്‍ ശരിയല്ല. സ്വപ്ന ശരിയല്ല എന്നു പറയണമെങ്കില്‍ നല്ല തൊലിക്കട്ടി വേണം. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ച കാര്യവും അദ്ദേഹത്തെ അറിയിച്ചിരുന്നു.

ഡിപ്ലോമാറ്റിക് ബാഗേജില്‍ എന്താണ് ഉള്ളതെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. കോവിഡ് കാലമായതിനാലാണു താമസിക്കുന്നതെന്നും ഉടനെ വിട്ടുകിട്ടുമെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ശിവശങ്കറും താനും നടത്തിയ മിക്കവാറും വിദേശയാത്രകള്‍ എല്ലാം അനൗദ്യോഗികമായിരുന്നു. ഇന്ത്യയിലേക്കും വിദേശത്തേക്കും ഈ യാത്രകള്‍ ഉണ്ടായിരുന്നു. ഔദ്യോഗികമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.



എല്ലാം എന്റെ തലയിലാക്കി എല്ലാവരും രക്ഷപ്പെടാനാണു ശ്രമിച്ചത്. ഇപ്പോള്‍ ഞാന്‍ മാത്രം കുറ്റക്കാരിയായി. എനിക്കപ്പുറത്തേക്ക് അന്വേഷണമില്ല. കസ്റ്റംസ് കേസില്‍നിന്ന് പുറത്തുവന്ന് വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കുടുങ്ങും എന്നതിനാല്‍ എന്‍ഐഎയെ ഈ അന്വേഷണത്തിലേക്ക് കൊണ്ടുവന്നത് ശിവശങ്കറിന്റെ ബുദ്ധിയാണെന്ന് വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയത്. ഞാന്‍ പുറത്തുവന്ന് വാ തുറക്കാതിരിക്കാനായിരുന്നു ഈ നീക്കം. ബാഗേജ് പിടിക്കപ്പെട്ടപ്പോള്‍ ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യത്തിന് പോകാനും നിര്‍ദേശിച്ചവരില്‍ ശിവശങ്കറുമുണ്ടായിരുന്നു.

എനിക്ക് എന്തൊക്കെ അറിയാമോ അതൊക്കെ ശിവശങ്കറിനുമറിയാം. ആദ്യം ഞാന്‍ ഒന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞില്ല. പിന്നീട് ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റുമായി വന്ന് ചോദ്യം ചെയ്തപ്പോള്‍ എല്ലാം വെളിപ്പെടുത്തേണ്ടിവന്നു. ശിവശങ്കറിനെ മനഃപൂര്‍വം പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചുവെന്ന അഭിപ്രായം ഇല്ല. അവര്‍ തെളിവുകളുമായി വരുമ്പോള്‍ എല്ലാം പുറത്തുവരികയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends