Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രാര്‍ത്ഥനകള്‍ക്ക് ഫലം..... ഓര്‍മ പൂര്‍ണമായി വീണ്ടുകിട്ടി .... ലഘുവായി ദ്രാവകരൂപത്തിലുള്ള ഭക്ഷണം കഴിച്ചു, അല്‍പദൂരം മുറിയില്‍ നടന്നു, ഡോക്ടര്‍മാരോട് സംസാരിച്ചു.... ഇപ്പോഴത്തെ നിലയില്‍ ചികിത്സാ പുരോഗതിയുണ്ടായാല്‍ അടുത്ത ബുധനാഴ്ചയോടെ വാവ സുരേഷിന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് മടങ്ങാം.....

05 FEBRUARY 2022 07:05 AM IST
മലയാളി വാര്‍ത്ത

ഇപ്പോഴത്തെ നിലയില്‍ ചികിത്സാ പുരോഗതിയുണ്ടായാല്‍ അടുത്ത ബുധനാഴ്ചയോടെ വാവ സുരേഷിന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് മടങ്ങാം.

മൂര്‍ഖന്റെ കടിയേറ്റ് മരണാസന്നനായി നാലു ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ കിടന്ന വാവ സുരേഷ് അല്‍പദൂരം മുറിയില്‍ നടന്നു. ലഘുവായി ദ്രാവകരൂപത്തിലുള്ള ഭക്ഷണം കഴിച്ചു. ഓര്‍മ പൂര്‍ണമായി വീണ്ടുകിട്ടി. ഡോക്ടര്‍മാരോടും നഴ്സുമാരോടും വാവ സംസാരിക്കുകയും ചെയ്തു.

 


ബോധം വീണ്ടുകിട്ടിയ ഉടന്‍ എന്റെ ദൈവമേ എന്നാണ് വാവാ ആശ്വാസമായി പറഞ്ഞത്. ഹൃദയാഘാതമുണ്ടാവുകയും ബോധം മറയുകയും ചെയ്തതോടെ വാവ സുരേഷിന് ഓര്‍മശക്തി നഷ്ടപ്പെടുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണ ഓര്‍മശക്തി വീണ്ടുകിട്ടിയതോടെ ഡോക്ടര്‍മാര്‍ ഏറെ ആശ്വാസത്തിലും സംതൃപ്തിയിലുമാണ്.


ഞാന്‍ സുരേഷ്, വാവ സുരേഷ് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ വാവ ഇന്നു മറുപടി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ രാവും പകലുമായി ആറ് വിദഗ്ധന്‍മാര്‍ ഉള്‍പ്പെടെ 12 ഡോക്ടര്‍മാരുടെ ടീമാണ് വാവാ സുരേഷിനെ ചികിത്സിച്ചുപോരുത്.

 


തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വാവയുടെ നില അതീവഗുരുതരാവസ്ഥയിലെത്തിയതോടെ ഡോക്ടര്‍മാര്‍ ഏറെ ആശങ്കയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന വാവയെ ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ഇന്ന് സുരേഷിനെ ഐസിയുവില്‍നിന്നു തൊട്ടടുത്ത മുറിയിലേക്ക് മാറ്റി ആഹാരം നല്‍കിത്തുടങ്ങി.

ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തതിനൊപ്പം ആന്റിബയോട്ടിക് ഉള്‍പ്പെടെയുളള മരുന്നുകള്‍ തുടര്‍ന്നും നല്‍കിവരുന്നു. ഡോക്ടര്‍മാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നല്‍കിയത് തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

 



അതേ സമയം കോട്ടയം കുറിച്ചിയില്‍ വച്ച് പാമ്പുപിടിത്തത്തിനിടെ മൂര്‍ഖന്‍ കാലില്‍ കടിച്ചതിനെക്കുറിച്ച് സുരേഷിനോടു ഡോക്ടര്‍മാര്‍ ഒന്നും ചോദിച്ചില്ല. തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലെക്കു കൊണ്ടുവരുംവഴി ഹൃദയസ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയത്. വാവയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


ഹൃദയത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നു കണ്ടാല്‍ ബുധനാഴ്ചയോടെ വാവയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന. അതേ സമയം ഒരാഴ്ചകൂടി ആശുപത്രിക്ക് പുറത്ത് താമസിക്കാനും ഒരാഴ്ചയോളം തുടര്‍നിരീക്ഷണം നടത്താനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാനും സാധ്യതയുണ്ട്. ശരീരത്തില്‍ വിഷമുണ്ടാക്കിയ ആഘാതമാണ് ഹൃദയാഘാതത്തിന് കാരണമാക്കിയത്.



24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടുതുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.


കുറിച്ചിയില്‍വെച്ച് മൂര്‍ഖന്റെ വിഷം ശക്തമായി ഉള്ളില്‍ച്ചെന്നിട്ടും വാവ സുരേഷിന് രക്ഷയായത് കോട്ടയം മെഡിക്കല്‍ കോളജില്‍ ലഭിച്ചുവരുന്ന അതി നൂതന വൈദ്യസഹായമാണ്. മാത്രവുമല്ല അധിക അളവില്‍ ശരീതത്തില്‍ വിഷം കടന്നതായി മനസിലാക്കിയ ഉടന്‍ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാന്‍ സുരേഷ് അടുത്തുനിന്നവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഇതനുസരിച്ച് അടിയന്തിരമായ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാനായി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends