Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കളി സ്വപ്നയോട് വേണ്ട... സര്‍ക്കാരിനും ശിവശങ്കറിനും ഒരു ദോഷവുമുണ്ടാക്കാതെ നിശബ്ദയായിരുന്ന സ്വപ്നയെ ഇളക്കിയതാര്; സര്‍ക്കാരിനും തലവേദനയായി സ്വപ്നയുടെ രംഗ പ്രവേശനം; ശിവശങ്കറിന്റെ പുസ്തകം പ്രസിദ്ധീകരിച്ച് പുറം ലോകം കാണാതെ വീരചരമമടയാന്‍ സാധ്യത

05 FEBRUARY 2022 08:54 AM IST
മലയാളി വാര്‍ത്ത

ഈ സമയത്ത് സ്വപ്ന സുരേഷിന്റെ മനസ് ആരാണ് ഇളക്കിയതെന്ന ഒറ്റ ചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷമോ ബിജെപിയോ എതിരാളികളോ അല്ല. പിന്നാര്. സാക്ഷാല്‍ എം ശിവശങ്കര്‍. ശിവശങ്കറിന് സ്വപ്നയുടെ വായ് തുറപ്പിച്ചിട്ട് വല്ല നേട്ടവുമുണ്ടോയെന്നറിയില്ല. പക്ഷെ ശിവശങ്കറിന് തന്നെ പണി കിട്ടി.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുള്ള പുസ്തകമെഴുതിയ എം. ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് പരസ്യമായി രംഗത്തെത്തി. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കര്‍ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.

 



ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്നും ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന വ്യക്തമാക്കി. ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചു.

ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. വിആര്‍എസ് എടുത്ത് യുഎഇയില്‍ താമസിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. കേസ് ഉണ്ടാകുന്നതിന് മുന്‍പാണ് അദേഹം ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായ അടുപ്പംവച്ചാണ് തന്നോട് ഇതു പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നു. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം.

 



കൈക്കൂലിയായി ലഭിച്ച 'ഐഫോണ്‍' സമ്മാനമായി നല്‍കി സ്വപ്ന സുരേഷ് തന്നെ ചതിച്ചുവെന്ന് എം. ശിവശങ്കറിന്റെ വെളിപ്പെടുത്തലാണ് പുലിവാലായത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനാണ് തന്നെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു.

ശിവശങ്കറിന്റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിലാണ് സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. വിവാദമായ സ്വര്‍ണക്കടത്തു കേസിലും അതിനു ശേഷം വിവിധ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ വേളയിലും താനും കുടുംബവും അനുഭവിച്ച വേദന ശിവശങ്കര്‍ പങ്കുവയ്ക്കുന്നു.

കേന്ദ്ര ഏജന്‍സികള്‍ മനുഷ്യത്വരഹിതമായി പെരുമാറി, സ്വപ്ന സുഹൃത്തായിരുന്നു, പക്ഷേ സ്വര്‍ണക്കടത്തു കേസില്‍ പങ്കുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കസ്റ്റംസില്‍ ഇടപെടാന്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നിരസിച്ചു, തന്നെ കുറ്റവാളിയാക്കേണ്ടത് ആരുടെയോ ആഗ്രഹമായിരുന്നുവെന്നും ശിവശങ്കര്‍ പറയുന്നു.


ഇതേസമയം, അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകം എഴുതാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കിലും ശിവശങ്കര്‍ എഴുതിയത് അതില്ലാതെയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അനുമതിയില്ലാതെ സര്‍വീസ് കാലത്തെ പുസ്തകം എഴുതിയ മുന്‍ ഡിജിപി ജേക്കബ് തോമസിനെ 6 മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചീഫ് സെക്രട്ടറി തല സമിതി അന്വേഷണം നടത്തിയായിരുന്നു നടപടി. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ പുസ്തകം എഴുതുമ്പോള്‍ ഉള്ളടക്കം വ്യക്തമാക്കി അപേക്ഷ നല്‍കി അനുമതി തേടണമെന്നാണ് വ്യവസ്ഥ.

എന്തായാലും ഈ വിവാദത്തിന് പിന്നാലെയാണ് സ്വപ്ന രംഗത്തെത്തിയത്. ബാങ്കില്‍ അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ പേരില്‍ ലോക്കര്‍ എടുത്തത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്നാണ് സ്വപ്ന പറയുന്നത്. എനിക്ക് വേണുഗോപാലിനെ അറിയില്ലായിരുന്നു. ഞാന്‍ അധ്വാനിച്ച പണമെല്ലാം ബാങ്ക് എഫ്ഡി അക്കൗണ്ടുകളിലായിരുന്നു. ഈ പണം ആരുടേതാണെന്ന് ലോകം ഇതോടെ മനസിലാക്കട്ടെ എന്നും സ്വപ്ന പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends