Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യയുടെ കടുംകൈ... വീര്യമേറിയ ആന്റിബയോട്ടിക്കുകള്‍ ഭക്ഷണത്തിലും വെള്ളത്തിലും കലര്‍ത്തി നല്‍കിയത് എട്ട് വര്‍ഷത്തോളം.... ഭര്‍ത്താവിനെ നിഷ്‌ക്രിയനാക്കി വരുതിയിലാക്കി സ്വത്തുക്കളുടെ നിയന്ത്രണം കൈവശപ്പെടുത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യം, ശാരീരികക്ഷീണം പതിവായതോടെ തോന്നിയ സംശയം ഭാര്യയുടെ ക്രൂരത വെളിച്ചത്തായി

05 FEBRUARY 2022 07:27 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യയുടെ കടുംകൈ... വീര്യമേറിയ ആന്റിബയോട്ടിക്കുകള്‍ ഭക്ഷണത്തിലും വെള്ളത്തിലും കലര്‍ത്തി നല്‍കിയത് എട്ട് വര്‍ഷത്തോളം.... ഭര്‍ത്താവിനെ നിഷ്‌ക്രിയനാക്കി വരുതിയിലാക്കി സ്വത്തുക്കളുടെ നിയന്ത്രണം കൈവശപ്പെടുത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യം, ശാരീരികക്ഷീണം പതിവായതോടെ തോന്നിയ സംശയം ഭാര്യയുടെ ക്രൂരത വെളിച്ചത്തായി.


സ്വത്ത് കൈക്കലാക്കാനായി കടുത്ത മാനസിക രോഗത്തിനുള്ള മരുന്ന് ഭക്ഷണത്തിലും വെള്ളത്തിലും കലര്‍ത്തി ഭര്‍ത്താവിന് നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ പിടിയില്‍. മീനച്ചില്‍ പാലാക്കാട് സതീമന്ദിരത്തില്‍ ആശാ സുരേഷിനെ(36)യാണ് ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി സതീഷി(38)ന്റെ പരാതിയിലാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.




ഭാര്യയുടെ സുഹൃത്തായ സ്ത്രീ മുഖേന നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് തനിക്ക് നല്‍കിയിരുന്ന ഭക്ഷണത്തിലും വെള്ളത്തിലും മാനസികരോഗികള്‍ക്ക് നല്‍കുന്ന വീര്യമേറിയ ആന്റിബയോട്ടിക്കുകള്‍ കലര്‍ത്തി നല്‍കിയിരുന്നതായി കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് ഭാര്യ കൂട്ടുകാരിക്ക് അയച്ചു കൊടുത്ത മരുന്നുകളുടെ ലേബലും വീട്ടില്‍നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും സഹിതം സതീഷ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കി.

 



സ്വന്തം വീട്ടില്‍ ഇരുവരും താമസം ആരംഭിച്ച ശേഷമായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. പതിവായി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന സതീഷിന് തുടര്‍ച്ചയായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. ഇതിന് ചികിത്സ തേടിയെങ്കിലും ഷുഗര്‍നില താഴുന്നതാണ് കാരമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

എന്നാല്‍ 2021 സെപ്തംബറില്‍ 20 ദിവസത്തോളം വീട്ടില്‍നിന്ന് മാറിനിന്ന സമയത്ത് പ്രശ്നമൊന്നും പ്രകടമായില്ല. ഇതോടെ സംശയങ്ങള്‍ ഉടലെടുത്തു. ഭക്ഷണം പുറത്തുനിന്നാക്കിയതോടെ ശരീരത്തിലെ ക്ഷീണം മാറി. ഇതേത്തുടര്‍ന്നാണ് ഭാര്യയുടെ കൂട്ടുകാരികൂടിയായ കുടുംബ സുഹൃത്തിന്റെ സഹായം തേടിയതെന്ന് സതീഷ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

 


2015 മുതല്‍ മാനസിക രോഗത്തിനുള്ള മരുന്ന് മൂന്നു നേരവും ഭക്ഷണത്തിലും വെള്ളത്തിലും കലര്‍ത്തി നല്‍കിയിരുന്നതായി ആശ സുഹൃത്തിനോട് വെളിപ്പെടുത്തി. പാലാ മുരിക്കുംപുഴ സ്വദേശിനിയായ ആശയെ 2006ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സ്തീഷ് വിവാഹം ചെയ്തത്.


അതേസമയം പാലാ ഡിവൈഎസ്പിക്ക് കൈമാറിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പാലാ എസ്എച്ച്ഒ കെ പി തോംസന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് വീട് റെയ്ഡ് ചെയ്ത് മരുന്നുകള്‍ പിടിച്ചെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. സുഹൃത്തുക്കള്‍ മുഖേനയും ഇന്റര്‍നെറ്റില്‍ നിന്നുമാണ് മാരകമായ ആന്റിബയോട്ടിക്കുകളെ സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends