Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കണ്ണ് നിറഞ്ഞുപോയി... കോടീശ്വരിയായ സ്വപ്ന സ്വപ്നങ്ങളില്‍ മാത്രം; ശിവശങ്കറിനെതിരെ ആഞ്ഞടിക്കുമ്പോഴും തന്റെ ദയനീയാവസ്ഥ വിവരിച്ച് സ്വപ്ന സുരേഷ്; ജീവിക്കാന്‍ ശ്രമിക്കും; കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂ; ഒരു ജോലി തരാന്‍ ആരുമില്ല

05 FEBRUARY 2022 08:59 AM IST
മലയാളി വാര്‍ത്ത

കോടീശ്വരിയായ സ്വപ്ന സുരേഷിന് ഇന്ന് കണ്ണീരും ദാരിദ്ര്യവും മാത്രവുമേയുള്ളൂ. ശിവശങ്കറിനെതിരെ ആഞ്ഞടിക്കുമ്പോഴും തന്റെ അവസ്ഥ സ്വപ്ന സുരേഷ് മറച്ച് വയ്ക്കുന്നില്ല. വാടക വീട്ടിലാണു ജീവിക്കുന്നത്. ഒരു ജോലി തരാന്‍ ആരുമില്ല. ജീവിക്കാന്‍ ശ്രമിക്കും. കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ തീവ്രവാദിയാക്കി എന്‍.ഐ.എയെ വരുത്തി തന്നെ ജയിലിലടച്ചതിന് പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് തുറന്നടിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നത് സത്യമാണെന്നും ബാഗേജില്‍ എന്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ ഇടപെട്ടതെന്നും ചാനല്‍ അഭിമുഖത്തില്‍ സ്വപ്ന അവകാശപ്പെട്ടു.

 



മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്‌ന രംഗത്തുവന്നത്. സ്വപ്ന ചതിച്ചതാണെന്നും സ്വര്‍ണക്കള്ളക്കടത്ത് അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ പുസ്തകത്തില്‍ പറയുന്നത്. ഇതോടെയാണ് കടുത്ത ആരോപണങ്ങളുമായി സ്വപ്ന ചാനലുകള്‍ക്ക് മുന്നിലെത്തിയത്.

ശിവശങ്കര്‍ മൂന്ന് വര്‍ഷം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞു.''യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകളെപ്പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് ജോലി രാജിവച്ചത്. സ്‌പേയ്‌സ് പാര്‍ക്കില്‍ അദ്ദേഹമാണ് നിയമനം നേടിത്തന്നത്. ഒരു ഫോണ്‍ കോളിനെ തുടര്‍ന്നായിരുന്നു നിയമനം. എന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ശിവശങ്കറിനെപ്പറ്റി ഞാന്‍ പുസ്തകമെഴുതിയാല്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരും.

 



ബെസ്റ്റ് സെല്ലറാകാനുള്ള വിഭവങ്ങള്‍ ധാരാളമുണ്ടാകും. ഞാന്‍ അതിന് തുനിയുന്നില്ല. ശിവശങ്കര്‍ സാറിന്റെ പുസ്തകത്തില്‍ എന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് മോശമാണ്. എന്റെ എല്ലാ കാര്യത്തിലും ശിവശങ്കര്‍ സജീവമായി ഇടപെട്ടിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. ആവശ്യം കഴിഞ്ഞപ്പോള്‍ എന്നെ വലിച്ചെറിയുകയായിരുന്നു. എന്നെ ചൂഷണം ചെയ്തു. ഒരുപാട് ഗിഫ്റ്റ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ് ആപ്പിള്‍ ഫോണ്‍. ഒരുമിച്ച് ആഹാരം കഴിക്കുകയും മദ്യപിക്കുകയും ചെയ്തിട്ടുണ്ട്. സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശിവശങ്കറിന്റെ നിര്‍ദ്ദേശങ്ങള്‍ താന്‍ കണ്ണടച്ച് പാലിക്കുകയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്റെ ഫ്‌ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.



എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കര്‍. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്റെ വീട്ടില്‍ ഒരു കുടുംബാംഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വാട്‌സാപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന വെളിപ്പെടുത്തി. അദ്ദേഹത്തിന് ഞാന്‍ ഐ ഫോണ്‍ മാത്രമല്ല, നിരവധി സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്റെ ഫോണ്‍ കിട്ടി കഴിഞ്ഞാല്‍ ചിത്രങ്ങള്‍ കാണിക്കാനാവും. എന്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാള്‍ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends