ബൈക്കുകള്‍ കൂട്ടിയിടിച്ചു.... യാത്രികരായ മൂന്നുയുവാക്കള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്, ചങ്ങനാശ്ശേരിയില്‍ ഇന്നലെ രാത്രി എസ് ബി കോളജിനു സമീപമായിരുന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്

ബൈക്കുകള്‍ കൂട്ടിയിടിച്ചു.... യാത്രികരായ മൂന്നുയുവാക്കള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി എസ്ബി കോളജിനു സമീപം 9.45-നായിരുന്നു അപകടം നടന്നത്. എതിര്‍ദിശയില്‍വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറില്‍ പള്ളിവീട്ടില്‍ ഷാനവാസിന്റെ ഏകമകന്‍ അജ്മല്‍ (27) ചങ്ങനാശ്ശേരി മാര്‍ക്കറ്റ് ഉള്ളാഹയില്‍ രാജുവിന്റെ മകന്‍ അലക്സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പില്‍ രമേശിന്റെ മകന്‍ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കേറ്റു.അപകടം നടന്നയുടനെ മൂന്നുപേരെയും സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























