ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സക്കായി 12കാരിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർക്ക് തോന്നിയ സംശയം ചുരുളഴിച്ചത് ക്രൂരപീഡനത്തിലേക്ക്... ഗര്‍ഭിണിയായ പെൺകുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ പുറത്ത് വന്നത് വീട്ടിലെ വിശ്വസ്തനും അടുത്ത ബന്ധുവുമായ 23കാരന്റെ ലീലാവിലാസം; കൊല്ലത്ത് യുവാവ് അറസ്റ്റിൽ...

പെൺകുട്ടികൾ വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം.12 വയസുകാരിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ചികിത്സക്കായി എത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പിന്നീട് കൗണ്‍സിലിംഗിന് വിധേയമാക്കുമ്പോഴാണ് അടുത്ത ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് 23 വയസുകാരനായ യുവാവ്. പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു യുവാവ് മിക്കപ്പോഴും താമസിച്ചിരുന്നത്. പ്രതിയെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























