തന്റെ പേര് പറയുന്നുണ്ടോ എന്ന് ഉറ്റുനോക്കുന്ന ജലീൽ! കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമെന്ന് സ്വപ്ന; സോറി ഇപ്പോൾ മുൻമന്ത്രി ലൈവ് കാണുകയാണ്! സ്ക്രീൻഷോട്ട് പങ്കുവെച്ചു ട്രോളുമായി സോഷ്യൽ മീഡിയ രംഗത്ത്, ഒരിടവേളയ്ക്ക് ശേഷം സ്വപ്ന സുരേഷും സ്വർണ്ണക്കടത്തും ട്രെൻഡിങ്ങിൽ! എം ശിവശങ്കറിന്റെ ബുക്ക് പ്രസിദ്ധീകരണത്തിനെത്തിയതോടെ എല്ലാം മാറിമറിഞ്ഞു

എം ശിവശങ്കറിന്റെ ബുക്ക് പ്രസിദ്ധീകറിക്കപ്പെട്ടതോടെ കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം സ്വപ്ന സുരേഷും സ്വർണ്ണക്കടത്തും വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകകയാണ്. ഇതിനുപിന്നാലെ ആരോപണ പ്രത്യാരോപണങ്ങളാണ് സ്വപ്നയും ശിവശങ്കറും പരസ്പരം ഉന്നയിക്കുന്നത്. തന്നെ ചതിച്ചത് സ്വപ്നയാണെന്നാണ് ശിവശങ്കർ തന്റെ പുസ്തകത്തിൽ പറഞ്ഞത്. എന്നാൽ തന്നെ ഉപയോഗിച്ചതും വലിച്ചിഴച്ചതും ശിവശങ്കർ ആണെന്നാണ് സ്വപ്നയുടെ പ്രത്യാരോപണം.
അങ്ങനെ ഇതിനിടെ മറ്റു മന്ത്രിമാർക്കുള്ള പങ്കിനെ കുറിച്ചും അടുപ്പത്തെക്കുറിച്ചും സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് സ്വപ്ന വെളിപ്പെടുത്തുകയായിരുന്നു.
എന്നാൽ ഈ ലൈവ് കണ്ടുകൊണ്ടു കെ ടി ജലീൽ ഉണ്ടായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചു സോഷ്യൽ മീഡിയ ട്രോളുമായി രംഗത്തെത്തുകയുണ്ടായി. തന്റെ പേര് പറയുന്നുണ്ടോ എന്ന് ഉറ്റുനോക്കുന്ന ജലീൽ എന്നാണ് പലരും ഇതിനുപിന്നാലെ ക്യാപ്‌ഷൻ നൽകിയത്. അതേസമയം തനിക്ക് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ അടുപ്പം ഉള്ളതായി സ്വപ്ന വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























