വെള്ളറടയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

വെള്ളറടയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റശേഖരമംഗലം പൂഴനാട് ചാനല്‍കര വീട്ടില്‍ സതി( 50 ) യെയാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
രാത്രി 12 ന് ശേഷം ആണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മദ്യപാനശിലമുള്ള ആളാണ് സതി. തറയില്‍ പഞ്ഞിയിലുള്ള മെത്തയില്‍ കത്തികരിഞ്ഞ നിലയിലാണ് സതിയുടെ മൃതദേഹം കണ്ടത്. മേശയുടെ പുറത്ത് മദ്യകുപ്പിയും ഇരിപ്പുണ്ട്.
ബീഡിയില്‍ നിന്ന് തീ മെത്തയില്‍ വീണ് കത്തി അപകടം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. വീട്ടില്‍ സതിയും മാതാവ് ജൈനിയും മാത്രമാണ് താമസം.
"
https://www.facebook.com/Malayalivartha
























