Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പോര് മുറുകുന്നു: രാജേന്ദ്രന്‍ ബ്രാഹ്മണനായത് കൊണ്ട് സ്ഥാനാര്‍ത്ഥിയായതല്ലല്ലോ; ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് എംഎല്‍എയായി ഞെളിഞ്ഞ് നടന്നത്!!! പത്രസമ്മേളനം നടത്തിയാൽ കൂടുതൽ വഷളാകും... ആഞ്ഞടിച്ച് എം.എം മണി

05 FEBRUARY 2022 10:46 AM IST
മലയാളി വാര്‍ത്ത

പാർട്ടിയാണ് ജാതി പറഞ്ഞതെന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ പ്രതികരണത്തിനെതിരെ കനത്ത ഭാഷയിൽ മറുപടി നൽകി ഉടുമ്പൻചോല എംഎൽഎ എം.എം മണി. സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് എം.എം മണി ചോദിച്ചു. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് രാജേന്ദ്രന്‍ മൂന്ന് തവണ എംഎല്‍എയായി ഞെളിഞ്ഞ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. 'റിസര്‍വേഷന്‍ എന്നാല്‍ ജാതി നോക്കിയാണല്ലോ. സീറ്റ് എസ്‌സി വിഭാഗത്തിന് അല്ലേ നല്‍കൂ. അപ്പോള്‍ സ്വാഭാവികമായും ജാതിനോക്കണമല്ലോ. രാജേന്ദ്രന്‍ ബ്രാഹ്മണനായത് കൊണ്ട് സ്ഥാനാര്‍ത്ഥിയായതല്ലല്ലോ. വരദനും സുന്ദരമാണിക്യവും എ.കെ മണിയും ചുമതലയില്‍ എത്തിയത് റിസര്‍വേഷന്‍ ആയത് കൊണ്ടാണ്. പത്ര സമ്മേളനം നടത്തിയാൽ കൂടുതൽ വഷളാകും.


വാര്‍ത്താ സമ്മേളനം വിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരും. അത് വേണോ വേണ്ടയോ എന്ന് പുള്ളി തീരുമാനിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ യോഗം വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരുമെന്നും താന്‍ നേരിട്ട് മറുപടി പറയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും, പലതും വിഷമം ഉണ്ടാക്കുമെന്നും എം.എം മണി കൂട്ടിചേര്‍ത്തു. അതേസമയം തനിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ശരിയയല്ലെന്ന് സിപിഐഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്ത എസ്. രാജേന്ദ്രൻ പറഞ്ഞു.

 

ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് താനല്ല പാർട്ടിയാണ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാലങ്ങളായി ചിലർ ശ്രമിച്ചിരുന്നുവെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. താൻ ആരോടും ജാതി പറഞ്ഞില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന് ഉണ്ടാവേണ്ട ധാര്‍മ്മികതയും മൂല്യങ്ങളും എസ് രാജേന്ദ്രന് സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു സിപിഐഎം നേതൃത്വം സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ ഉയര്‍ത്തിയത്. ‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends