സില്‍വര്‍ ലൈനിനുവേണ്ടി സര്‍വേ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു പരാമര്‍ശിച്ച് ഹൈക്കോടതി

സില്‍വര്‍ ലൈനിനുവേണ്ടി സര്‍വേ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍വേ നടത്താന്‍ എന്തുതടസമാണുള്ളതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനു സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്താമെന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
കെ-റെയിലിന്റെ ഡി.പി.ആര്‍. തയാറാക്കിയതു വിശദീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിലെ നിര്‍ദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്കപ്പുറം കടന്നാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























