Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'ജീവിതവും മരണവും ഇഴപിരിയുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവരാണ് ക്യാൻസർ രോഗികൾ. ഞാനും ആ വഴികൾ താണ്ടി ഇവിടെ എത്തി. കൗമാര കുതൂഹലങ്ങളിൽ നിന്ന് യൗവനത്തിന്റെ ചോരത്തിളപ്പിലേക്ക് കാലുകൾ ഉറപ്പിക്കുന്ന ആ പ്രായത്തിൽ. വിധി മാറ്റി എഴുതപ്പെട്ട കുറേ ദിനങ്ങൾ....' വൈറലായി കുറിപ്പ്

05 FEBRUARY 2022 11:33 AM IST
മലയാളി വാര്‍ത്ത

കാൻസർ നൽകുന്ന വേദന ചെറുതൊന്നുമല്ല. അതിജീവിക്കാൻ മാത്രമല്ല സഹനവും വേദനയും ക്ഷമയും എന്തെന്ന് പഠിപ്പിച്ച കാൻസറിനെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് അധ്യാപിക കൂടിയായ സുനിത ലിയോൺസ് എന്ന യുവതി. ജീവിതവും മരണവും ഇഴപിരിയുന്ന കാൻസർ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നവളാണ് താനുമെന്ന ആമുഖത്തോടെയാണ് സുനിത കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ആശുപത്രി വരാന്തയിലെ നീണ്ട കാത്തിരിപ്പും, കീമോ കിരണങ്ങളാൽ പൊള്ളിയടർന്ന ദിനങ്ങളും സുനിതയുടെ തീക്ഷ്ണമായ അനുഭവങ്ങളിലുണ്ട്. മരണ വഴികളെ ചവിട്ടി തള്ളിയ തനിക്ക് മുന്നിൽ കാൻസർ വെട്ടിയ സങ്കടവഴികൾ എത്രയോ നിസാരം ആയിരുന്നുവെന്നും തന്റെ ജീവിതാനുഭവങ്ങൾ മുൻനിർത്തി സുനിത കുറിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ലോക കാൻസർ ദിനം.....

ജീവിതവും മരണവും ഇഴപിരിയുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവരാണ് ക്യാൻസർ രോഗികൾ.... ഞാനും ആ വഴികൾ താണ്ടി ഇവിടെ എത്തി... കൗമാര കുതൂഹലങ്ങളിൽ നിന്ന് യൗവനത്തിന്റെ ചോരത്തിളപ്പിലേക്ക് കാലുകൾ ഉറപ്പിക്കുന്ന ആ പ്രായത്തിൽ...... വിധി മാറ്റി എഴുതപ്പെട്ട കുറേ ദിനങ്ങൾ.... മാസങ്ങൾ.... വർഷങ്ങൾ.... മിന്നുന്ന മൊട്ടത്തലയും കൊഴിഞ്ഞ പുരികവും.... കരിഞ്ഞ തൊലിയും... കാണാതിരിക്കാൻ വേണ്ടി എന്റെ അമ്മ കണ്ണാടി ഒളിപ്പിച്ചുവെച്ചു.... പഠനം മുടങ്ങി...എങ്കിലും ..രാത്രി സ്വപ്നങ്ങൾ എന്നെ പഴയ പ്രസരിപ്പോടെ ഇടയ്ക്കിടെ കാണിച്ചുതന്നു....... കോളജും കൂട്ടുകാരും ഓർമ്മയിൽ മാത്രം...

ആശുപത്രി വരാന്തയിൽ നീണ്ട കാത്തിരിപ്പ്..... കുത്തിയിരിപ്പ്...... പിന്നെ പകൽ നീളുന്ന കീമോ കുത്തിവെപ്പുകൾ ക്ക് മുന്നിൽ ജയിക്കുമോ തോൽക്കുമോ...... രണ്ടും ഉറപ്പിക്കാൻ ആവാതെ ഒരു വർഷം ..... പിന്നെയും ഒരു വർഷം.

തോറ്റില്ല. ജയിക്കുകതന്നെ ചെയ്തു.... വെറുതെ ജയിച്ചതല്ല....പോരാടി ജയിച്ചു.... നാട്ടുകാർ വിധിയെഴുതി..... ജീവിതം പോയി ഭാവി പോയി.....പെണ്ണല്ലേ.... അയൽക്കാർ കുശുകുശുത്തു.... ഇനി എന്തോന്ന് ജീവിതം....???? കഴിഞ്ഞില്ലേ എല്ലാം...

എനിക്ക് അതൊരു തുടക്കമായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയ അവിടുന്ന് ഞാൻ തുടങ്ങി. മരണം വഴി മാറി നിന്നു. ജീവിതം വീണ്ടുമെന്നെ പുൽകി.... പഠനം പൂർത്തിയാക്കി.... വിവാഹിതയായി. കുറച്ചു കാത്തിരിക്കേണ്ടിവന്നു എങ്കിലും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. ഉദ്യോഗസ്ഥയായി. മുന്നോട്ടുള്ള ജീവിതം മുഴുവൻ സന്തോഷകരം ആയിരുന്നില്ല എങ്കിലും. മരണ വഴികളെ ചവിട്ടി തള്ളിയ എനിക്ക് സങ്കടവഴികൾ എത്രയോ നിസ്സാരം ആയിരുന്നു.

<p>പക്ഷേ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോഴാണ്. ചില കാര്യങ്ങൾ നമ്മളെ വേദനിപ്പിച്ചത്. അതായത് ഞാൻ ജീവിച്ചിരിക്കുന്നു എന്നത് എവിടെയൊക്കെയോ ആരെക്കെയിലോ അസ്വസ്ഥത ഉളവാക്കി. എന്റെ മരണം കൊണ്ട് സ്വതവേ സംഭവിക്കേണ്ട ചില ലാഭങ്ങൾ. പിന്നെ ചോദ്യചിഹ്നമായി??? സ്വന്തം ചോരയിൽ നിന്നും കൂടി ആകുമ്പോൾ. അതെ. ജീവിതം അങ്ങനെയാണ് ഒന്ന് ചാവുമ്പോൾ മറ്റൊന്നിന് വളമാകും.....

കണ്ണിനു ചുറ്റും കരിവാളിപ്പ് ആണല്ലോ എന്ന് എല്ലാവരും ചോദിക്കുന്നു...

അതെ ആയിക്കോട്ടെ...... ഈ നീണ്ട ജീവിതം എനിക്ക് നൽകിയ നിറക്കൂട്ട് ആണ്........അത് അണിയാൻ ആയുസ്സു നൽകിയല്ലോ ഈശ്വരൻ....

മുടിയിൽ നര കയറിത്തുടങ്ങി..... കയറട്ടെ. ആയുസ്സിന്റെ വെള്ളി വരകളാൽ അലംകൃത ആവാൻ ഈശ്വരൻ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.....

കൈവെള്ളയിൽ വരകൾ വീണു..... വീഴട്ടെ.... അന്നേ മുറിഞ്ഞുപോ വേണ്ട രേഖകൾ ആയിരുന്നല്ലോ.... എങ്ങുമെത്താതെ....

സ്നേഹിക്കുന്നവർ വെറുക്കുന്നു... ചിലർ സ്നേഹം പോലെ എന്തോ നൽകി ലാഭം കൊയ്യുന്നു .... വിശ്വസിച്ചവർ ചതിക്കുന്നു.... ചേർത്ത് പിടിക്കേണ്ടവർ വിട്ടുകളയുന്നു...... കുറ്റപ്പെടുത്തുന്നു.... മാറ്റിനിർത്തുന്നു...അവഗണിക്കുന്നു........ പക്ഷേ എനിക്ക് അത് എല്ലാം വേണം.... ഇനിയും വേണം എന്നാൽഅല്ലേ ജീവിതം പൂർണമാവുകയുള്ളൂ.... എന്തും നേരിടാനുള്ള കരുത്ത് ആർജ്ജിച്ചു....

ക്യാൻസറെ....നീ തന്ന സഹന വഴികൾ .... എന്നെ കരുത്തുറ്റവൾ ആക്കി.....

പ്രാർത്ഥനയും ഒപ്പം കണ്ണീരുമായി കൂടെനിന്നഎന്റെ അച്ഛനും അമ്മയും.... ഇന്നും ജീവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഞാൻ ഏറ്റവും ഭാഗ്യവതിയാണ് .... മരണത്തിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തിയ എന്റെ ഡോക്ടർസ്... പലരെയും പിന്നെ കണ്ടിട്ടില്ല എങ്കിലും.... ദൈവത്തിന്റെ കയ്യൊപ്പുള്ള അവരാണ് ജീവിതത്തിലേക്കുള്ള ഞങ്ങളുടെ ചീട്ട് എഴുതുന്നത്...... ഏവർക്കും നന്ദി.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends