സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍. കേസ് നടക്കുകയാണ്. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മറ്റൊരു പുസ്തകമിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന്റെ ആത്മകഥ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു.
എം ശിവശങ്കറുമായി മൂന്നു വര്‍ഷം വളരെ അടുത്തബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ശിവശങ്കര്‍ തന്നെ ഉപയോഗിച്ചു. താന്‍ ഇങ്ങനെയായതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.
താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു.
ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളിയിരുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയത്.
സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി ശനിയാഴ്ചയാണ് ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























