പി.ശ്രീരാമകൃഷ്ണന്‍ എന്റെ വീട്ടില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാന്‍ ഡിപ്ലോമാറ്റ് അല്ല എന്നത്... കെ.ടി.ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന് സ്വപ്ന! കസ്റ്റംസിന് മുന്നില്‍ പോകുന്നത് തടഞ്ഞത് ശിവശങ്കര്‍... വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്ത്...

ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ് രംഗത്തുവരുകയാണ്. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍.'പി.ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ഒരു വിദേശകാര്യാലയത്തില്‍ ഒരു ഇന്ത്യന്‍ സ്ത്രീ ജോലി ചെയ്യുമ്പോള്‍ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തയാളാണോ സ്പീക്കര്‍ സ്ഥാനാത്തിരുന്നതെന്ന് സ്വപ്ന ചോദിച്ചു.
സ്വപ്‌ന ഡിപ്ലോമാറ്റ് ആണെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ശ്രീരാമകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. പി.ശ്രീരാമകൃഷ്ണന്‍ എന്റെ വീട്ടില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാന്‍ ഡിപ്ലോമാറ്റ് അല്ല എന്നത്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് മാത്രമാണ്. മറ്റുള്ളവരൊന്നും അത്ര അടുത്തവരല്ല. ഞാന്‍ ആരേയും എന്റെ ഒരു ആവശ്യത്തിന് വേണ്ടി മന്ത്രിയേയോ എംഎല്‍എയെയോ ഒരു അധികാരികളേയും വിളിച്ചിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. അതേ സമയം കെ.ടി.ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























