Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല; ശ്രീരാമകൃഷ്ണനെ ക്ഷണിക്കാൻ പോയത് സരിത്തും സന്ദീപും; മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സ്വപ്നയുടെ വെളിപ്പെടുത്തൽ

05 FEBRUARY 2022 12:08 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസം നിരവധി സത്യങ്ങൾ വെളിപ്പെടുത്തി സ്വപ്ന സുരേഷ് രംഗത്തു വന്നിരുന്നു. ആ വെളിപ്പെടുത്തലിൽ നിർണായകമായ ഒരു വെളിപ്പെടുത്തലാണ് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ കുറിച്ചുള്ള കാര്യങ്ങൾ. മുൻ സ്പീക്കർ നിരവധി ആരോപണങ്ങളാണ് ഈ കേസ് നടന്നു കൊണ്ടിരുന്ന സമയത്ത് നേരിട്ടത്. പല വാദങ്ങളെ അദ്ദേഹം തള്ളുകയുണ്ടായി. ഇപ്പോളിതാ സ്വപ്ന ആ വിഷയത്തിൽ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകൾ ഇങ്ങനെയാണ് : ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത് . ശ്രീരാമകൃഷ്ണനെ ക്ഷണിക്കാൻ പോയത് സരിത്തും സന്ദീപും ആണ്

 

വ്യക്തിപരമായ ബന്ധം ശ്രീരാമകൃഷ്ണനും ആയി ഉണ്ടായിരുന്നു. സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബവുമായും കെ ടി ജലീലുമായും ഔഗ്യോഗിക ബന്ധം മാത്രമെ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി എം രവീന്ദ്രനെ പരിചയമുണ്ടെന്നും സ്വപ്ന പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന നിരവധി മൊഴികളാണ് ആ സമയത്ത് നൽകിയിരുന്നത്. 

സ്പീക്കര്‍ യുഎഇയില്‍ വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ പദ്ധതി ഇട്ടെന്ന് സ്വപ്ന മൊഴിയില്‍ പറഞ്ഞിരുന്നു . മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കം നടത്തിയത് . സൗജന്യമായി ഭൂമി കിട്ടാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ടായിരുന്നു .

തനിക്കു നിക്ഷേപമുള്ള കോളജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയില്‍ അന്ന് സമർപ്പിച്ചത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നത്. എന്നാൽ അന്ന് സ്പീക്കർ പലഭാഗങ്ങളും തള്ളുക യുണ്ടായി. ആ വാദങ്ങളെല്ലാം തൂത്തെറിഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് സ്വപ്ന ഇപ്പോൾ. അതേസമയം കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ് തന്നെ കൊണ്ട് പറയിപ്പിച്ച കാര്യങ്ങളാണ് . ശിവശങ്കർ അടക്കമുള്ള ആളുകൾ പറഞ്ഞതാണ് ആ സമയത്ത് താൻ ചെയ്തത്.

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നു. അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് സന്ദീപും ജയശങ്കറുമാണ്. ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത്. ഇങ്ങനെ ചെയ്തത് ഞാന് വായ തുറക്കാതിരിക്കാനാണ് എന്നും സ്വപ്ന പറഞ്ഞു . ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി മറ്റ് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

ശിവശങ്കറിന്‍റെ എഴുത്ത് തന്നെ ഏറ്റവും വേദനിപ്പിച്ചു . ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തത്. ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നത്? പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടായയിരുന്നു . നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന വെളിപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends