Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലോകായുക്ത വിധി യുക്തിഭദ്രമായി കാണാന്‍ സാധിക്കില്ല; കേരള നിയമസഭ പാസ്സാക്കിയ കണ്ണൂര്‍ സര്‍വ്വകാലാശാല നിയമത്തിലെ പത്താം വകുപ്പ് വ്യക്തമായി പറയുന്നുണ്ട് എങ്ങനെയാണ് വൈസ് ചാന്‍സലറെ നിയമിക്കേണ്ടതെന്ന്, ലോകായുക്ത വിധിയിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം

05 FEBRUARY 2022 12:21 PM IST
മലയാളി വാര്‍ത്ത

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിനെതിരായി ലോകായുക്തയില്‍ കൊടുത്ത പരാതി ലോകായുക്ത തളളിയത് സമാന്യയുക്തിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഞാന്‍ ഉന്നയിച്ച വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ലോകായുക്ത വിധി യുക്തിഭദ്രമായി കാണാന്‍ സാധിക്കില്ല. കണ്ണൂര്‍ സര്‍വ്വകാലാശാല നിയമം പാസ്സാക്കിയത് കേരള നിയമസഭയാണ്. കേരള നിയമസഭ പാസ്സാക്കിയ കണ്ണൂര്‍ സര്‍വ്വകാലാശാല നിയമത്തിലെ പത്താം വകുപ്പ് വ്യക്തമായി പറയുന്നുണ്ട് എങ്ങനെയാണ് വൈസ് ചാന്‍സലറെ നിയമിക്കേണ്ടതെന്ന്.

ആ നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റിയെ വെയ്ക്കണം .ആ സെര്‍ച്ച് കമ്മിറ്റി അതിന്റെ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന സന്ദര്‍ഭത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതുന്നത്.സെര്‍ച്ച് കമ്മിറ്റിയെ പിരിച്ച് വിടണമെന്നും തങ്ങള്‍ക്ക് ഇഷ്ടമുളള ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഈ കത്തുകള്‍ എഴുതിയിട്ടുളളത്.

കണ്ണൂര്‍ സര്‍വ്വകാലാശാല നിയമത്തിലെ പത്താം വകുപ്പിന് വിരുദ്ധമായി കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നു. അത് ഗവര്‍ണര്‍ അംഗീകരിക്കുന്നു. നിയമപ്രകാരം 60 വയസ്സുകഴിഞ്ഞാല്‍ നിയമിക്കാന്‍ പാടില്ല എന്നുളളത് മറികടന്ന് ഇപ്പോഴുള്ള വൈസ് ചാൻസലർക്ക് പുനര്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെടുന്നു.അതും മന്ത്രിയുടെ ലെറ്റർ പാഡിൽ .ഇത് സ്വജന പക്ഷപാതമല്ലെങ്കില്‍ പിന്നെ എന്താണ് എന്ന് ലോകായുക്ത വ്യക്തമാക്കണം. സര്‍വ്വകാലാശാല നിയമത്തിന് വിരുദ്ധമായി, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിട്ട് ഇന്ന ആളിനെ നിയമിക്കണമെന്ന് പറയുന്നത് സ്വജനപക്ഷപാതമല്ലേ?

ഞാന്‍ ഉന്നയിച്ച വാദങ്ങള്‍ നൂറ് ശതമാനം വസ്തുതാപരമാണ്. അത് നിയമമറിയാവുന്ന ഏതൊരു വ്യക്തിക്കും ബോധ്യപ്പെടുന്ന കാര്യവുമാണ്. ഉന്നയിച്ച കാര്യങ്ങൾ ഇപ്പോഴും പ്രസക്തമായിത്തന്നെ നിലനില്‍ക്കുകയാണ്. പഠിച്ചുതന്നെയാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുളളത്. കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിന്റെ പത്താംവകുപ്പ് അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ബാദ്ധ്യസ്ഥരായ മന്ത്രിയും ഗവര്‍ണറും അത് പാലിച്ചില്ല എന്നത് സത്യസന്ധവും നിയമപരവുമായ കാര്യമാണ്. ഇതെല്ലാം ലംഘിച്ച മന്ത്രി സ്വജനപക്ഷപാതം നടത്തി എന്നുളളത് വളരെ വ്യക്തമാണ്. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം ഇതിനെപ്പറ്റി. അങ്ങനെ ഇല്ലാത്ത ഒരു അധികാരം മന്ത്രി ഉപയോഗിച്ചത് നിയമ വിരുദ്ധമായ കാര്യമല്ലേ.?

അത് ലോകായുക്ത കാണാതിരിക്കുന്നത് എങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല . ലോകായുക്തയെ ഞാന്‍ വിമര്‍ശിക്കുന്നില്ല. വിധിയെ വിമര്‍ശിക്കുന്നു. ഈ വിധി ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന വിധിയല്ല. കണ്ണൂര്‍ സര്‍വ്വകാലാശാല നിയമത്തിലെ പത്താം വകുപ്പ് അനുസരിച്ച് മന്ത്രി നടത്തിയത് നിയമലംഘനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തന്റെ ലെറ്റര്‍ പാഡില്‍ ഇന്ന വൈസ് ചാന്‍സലറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുത്ത ചരിത്രമില്ല. അതുകൊണ്ട് ഞാന്‍ എന്റെ വാദഗതിയില്‍ ഉറച്ചുനില്‍ക്കുന്നു


ഇത് സ്വജനപക്ഷപാതം തന്നെയാണ്. ലോകായുക്ത ക്ലീന്‍ചിറ്റ് കൊടുക്കുവാനുളള യാതൊരു സാങ്കേതികത്വവും കാണുന്നില്ല. ഇന്നലെ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഇടപെടല്‍ ഉണ്ടായത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും പത്രമാധ്യമങ്ങള്‍ക്ക് നല്‍ക യ ത് നിങ്ങൾ കണ്ടില്ലേ?. ജഡ്ജ്‌മെന്റ് പൂര്‍ണമായും ലഭിച്ച ശേഷം നിയമവിദഗ്ദ്ധരുമായി തുടര്‍നടപടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.

 



തനിക്ക് വ്യക്തിപരമായി പ്രഫ.ബിന്ദുവിനോട് ഒരു വിരോധവുമില്ല അവർ ഇപ്പോൾ സംസ്ഥാനത്തെ ഒരു മന്ത്രിയാണ്. മന്ത്രി എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തതു കൊണ്ടാണു വിമർശിച്ചതും ലോകായുക്തയെ സമീപിച്ചതും. അതിനെ വ്യക്തിപരമായി കാണേണ്ട കാര്യമില്ല അതുകൊണ്ട് തന്നെ അവർ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾക്ക് താൻ മറുപടി പറയുന്നില്ല. അതെൻ്റെ ശൈലിയല്ല.കോസ് കൊടുക്കുവാന്‍ തീരുമാനിച്ചത് പാര്‍ട്ടിയോടും പ്രതിപക്ഷ നേതാവിനോടും കൂടിയാലോചിച്ചാണ്. കെ.ടി. ജലീലുമായി പരസ്യസംവാദത്തിനു താനില്ല. അഴിമതിക്കും സ്വജനപക്ഷത്തിനും എതിരായ പോരാട്ടങ്ങൾക്ക് മുന്നിൽത്തന്നെയുണ്ടാകുമെന്നു ചോദ്യത്തിനു മറുപടിയായായി ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends