Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ശബ്ദപരിശോധനയുമായി പ്രതികൾ സഹകരിക്കുന്നില്ല; പ്രതികളുമായി ബന്ധപ്പെട്ട് ശബ്ദം ശേഖരിക്കാനുള്ള ശ്രമം വിജയിച്ചില്ല; അഞ്ച് പ്രതികളുടേയും വീടിന് മുമ്പിൽ ക്രൈംബ്രാഞ്ച് ചെയ്തത് !

05 FEBRUARY 2022 12:29 PM IST
മലയാളി വാര്‍ത്ത

വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധനയിൽ അങ്കലാപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ശബ്ദപരിശോധനയുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. പ്രതികളുമായി ബന്ധപ്പെട്ട് ശബ്ദം ശേഖരിക്കാനുള്ള ശ്രമം എല്ലാം പരാജയപ്പെട്ടു. ഇതോടെ അഞ്ച് പ്രതികളുടേയും വീട്ടിന് മുമ്പിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചു. ശബ്ദ പരിശോധനയ്ക്ക് പ്രതികൾ വേഗം ഹാജരാകണമെന്നാണ് ഈ നോട്ടീസിലുള്ളത്.

അതിനിടെ, ശബ്‌ദപരിശോധനയെ ച്ചൊല്ലി കോടതിയില്‍ വാദമുണ്ടായിരുന്നു. പ്രതികള്‍ ശബ്‌ദ പരിശോധനയ്‌ക്കു ഹാജരാകുന്നതു സംബന്ധിച്ച്‌ ആലുവ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ക്രൈംബ്രാഞ്ച്‌ അപേക്ഷ നല്‍കിയിരുന്നു. ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തു. ഒടുവില്‍, തിങ്കളാഴ്‌ച ഒഴികെ ഏതു ദിവസവും ഹാജരാകാമെന്ന്‌ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

അന്വേഷണവുമായി സഹകരിക്കുന്നുവെന്ന വാദമാണ് ദിലീപും കൂട്ടരും മുൻകൂർ ജാമ്യഹർജി വാദത്തിനിടെ ഹൈക്കോടതിയിൽ എടുക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബ്ദ പരിശോധനയുമായി പോലും പ്രതികൾ സഹകരിക്കുന്നില്ല. അവരെ നേരിട്ട് കാണാനും കഴിയുന്നില്ല. അഭിഭാഷകരും ഒളിച്ചു കളിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിന് മുമ്പിൽ നോട്ടിസ് പതിച്ചതെന്ന് അവർ പറയുന്നു. ഈ കേസിൽ ശബ്ദ പരിശോധന അതിനിർണ്ണായകമാണ്.

ബാലചന്ദ്രകുമാർ നൽകിയ ശബ്ദങ്ങൾ ഒത്തുനോക്കാനാണ് ഇത്. കോടതിയും ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഫോണുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. ഇതിന് മുന്നോടിയായി ഫോണുകളുടെ അൺലോക്ക് പാറ്റേൺ പ്രതികളുടെ അഭിഭാഷകർ ആലുവ കോടതിക്ക് കൈമാറി. ഇതിനിടെയാണ്, ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന് ശബ്ദ പരിശോധന നിർണ്ണായകമാണ്. പ്രതികളുടെ ശബ്ദം തന്നെയാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദ സാമ്പിൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്. കോടതിയനുമതിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദപരിശോധന നടത്താനാണ് തീരുമാനം.

ഈ സാഹചര്യത്തിൽ പതികളുടെ ശബ്ദപരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പിലുണ്ട്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends