വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥിയെ കണ്ടപ്പോൾ തോന്നിയ സംശയം; അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചതോടെ പരുങ്ങാൻ തുടങ്ങി; ബാഗ് തുറന്നതോടെ കണ്ടത് ഒളിഞ്ഞിരിക്കുന്ന കാമുകിയെ... പിന്നാലെ സംഭവിച്ചത് ഇങ്ങനെ....

വളരെ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. കാമുകിയെ ട്രോളബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥി. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് സംഭവം. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നീക്കം കൈയ്യോടെ പിടികൂടിയതോടെ പണിപാളി. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.കാമുകനും കാമുകിയും തുടര്‍ന്ന് വീടുകളിലേക്ക് പോയതായി സഹപാഠികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്.
https://www.facebook.com/Malayalivartha
























