സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും... തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ... കാലം വൈകിയാലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ലെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍

കാലം വൈകിയാലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ലെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് ഭയപ്പാട് ലവലേശമില്ല.
എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























