Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

യഥാർഥത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ജി അവിടെ മുഖ്യമന്ത്രിയായി തുടർന്ന സമയത്തോളം കോൺഗ്രസ് പുഷ്പം പോലെ ഭരണത്തുടർച്ച നേടും എന്നാണു എല്ലാവരും കരുതിയത്; എന്നാൽ കർഷക നിയമം നടപ്പിൽ വന്ന സമയം കെജ്രിവാൾ ജിയുടെ ബുദ്ധിപൂർവം ഉള്ള നീക്കങ്ങൾ ആണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്; പഞ്ചാബ് നിയമസഭാ ഫല നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

05 FEBRUARY 2022 02:12 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നിരീക്ഷണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ തന്റെ പ്രതികരണങ്ങൾ നടത്തുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോൾ ഇതാ അദ്ദേഹം പഞ്ചാബ് നിയമസഭാ ഫല നിരീക്ഷണം നടത്തിയിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. പഞ്ചാബ് നിയമസഭാ ഫല നിരീക്ഷണം . യഥാർഥത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ജി അവിടെ മുഖ്യമന്ത്രിയായി തുടർന്ന സമയത്തോളം കോൺഗ്രസ് പുഷ്പം പോലെ ഭരണത്തുടർച്ച നേടും എന്നാണു എല്ലാവരും കരുതിയത് . എന്നാൽ കർഷക നിയമം നടപ്പിൽ വന്ന സമയം AAP കെജ്രിവാൾ ജിയുടെ ബുദ്ധിപൂർവം ഉള്ള നീക്കങ്ങൾ ആണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് .

പഞ്ചാബിൽ കർഷകർ സമരം ചെയ്തപ്പോൾ ഡൽഹിയിലേക്ക് സമരം ചെയ്യുവാൻ അദ്ദേഹം ക്ഷണിച്ചു . അവരുടെ വില കൂടിയ കാറുകൾക്ക് സൗജന്യമായി എണ്ണയടിച്ചു കൊടുത്തു. സമരം ചെയ്ത കർഷകർക്ക് ജിംനേഷ്യം ഉണ്ടാക്കി കൊടുത്തു . പാചകത്തിനായി ഗ്യാസ്, ഫ്രിഡ്ജ് , വെജിറ്റബിൾസ് സൗജന്യമായി നൽകി , ടെണ്ട് അടിക്കുവാൻ സൗജന്യമായി എല്ലാം നൽകി , കൊറോണാ സമയം ആയിട്ട് പോലും മാസ്ക് , സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം എന്ന് പറയാതെ ഫുൾ സപ്പോർട്ട് കൊടുത്തു.

ഇതോടെ കോൺഗ്രസ് ചിന്തയുള്ള കർഷകർ മൊത്തം ആപ് AAP ആരാധകർ ആയി മാറി . കാര്യം കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു എങ്കിലും അദ്ദേഹം ഗോൾ അടിച്ചു . പഞ്ചാബിലെ കോൺഗ്രസ് അടിത്തറ പതുക്കെ ഇളകി . അവരുടെ പാർട്ടിക്കുള്ളിൽ തന്നെ ആഭ്യന്തര പ്രശനം രൂക്ഷമായി . സിദ്ധു ജിക്കു മുഖ്യമന്ത്രി ആകുവാൻ അമരീന്ദർ ജിയെ പാര വെച്ച് .

ഒടുവിൽ അങ്ങേരു രാജിവെച്ചു ബിജെപി പാളയത്തിലേക്ക് പോയെങ്കിലും , മറ്റൊരു നേതാവ് ഝാന്നി ജി സിദ്ധു ജിയെ പാര വെച്ച് മുഖ്യനാകുവാൻ സമ്മതിച്ചില്ല . വീണ്ടും ഇപ്പോൾ ഈ നേതാക്കൾ തമ്മിൽ ആരു മുഖ്യൻ ആകും എന്ന പ്രശ്നങ്ങൾ നടക്കുന്നു . എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞാണ് പഞ്ചാബ് രാഷ്ട്രീയം നില്കുന്നത് . ഇനിയെങ്കിലും കോൺഗ്രസ് നേതാക്കന്മാർ ഐക്യത്തോടെ മുന്നോട്ടു പോയാൽ ചിലപ്പോൾ കഷ്ടിച്ച് ഭരണം പിടിക്കാം .

(പിന്നെ ആര് മുഖ്യനാകും എന്ന് തിരിച്ചു എന്നോട് ചോദിക്കരുത് ?) അല്ലെങ്കിൽ കർഷക സമരം നടത്തിയവരുടെ വോട്ട് വാങ്ങി AAP കേവല ഭൂരിപക്ഷത്തിൻെറ അടുത്തെത്താം . പിന്നെ ബിജെപി, അകാലിദൾ പാർട്ടിക്കാരുടെ പിന്തുണയോടെ ഭരിക്കാം . അമരീന്ദർ സിംഗ് ജിയുടെ വരവോടെ വളരെ പുറകിലായിരുന്ന ബിജെപി കുറച്ചു മുന്നോട്ടു വരാം .

(വാൽകഷ്ണം .. ഏതായാലും പഞ്ചാബ് ആര് ഭരിച്ചാലും ലാഭം കേജ്‌രിവാൾ ജിക്കു , AAP പാർട്ടിക്കും മാത്രമാണ് . എന്നാൽ കേരളത്തോടോപ്പോം , ഉറച്ച സ്ഥലം എന്ന് കരുതിയിരുന്ന പഞ്ചാബ് കൂടി കോൺഗ്രസ് നഷ്ടപ്പെട്ടാൽ അവർക്കു ഷോക്ക് ട്രീറ്റ്മെന്റ് പോലെ ആകും . പിന്നെ ഒരു അവിടെ ഒരു തിരിച്ചു വരവ് ബുദ്ധിമുട്ടാകും ... കാത്തിരുന്നു കാണാം ...)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends