Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സർക്കാരിനെ വെള്ളപൂശാനായിരുന്നു ശിവശങ്കരന്റെ പുസ്തകം; എന്നാൽ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെല്ലാം സ്വപ്നയുടെ തുറന്ന് പറച്ചിലോടെ പൊളിഞ്ഞു വീണു; ബിജെപി തുടക്കം മുതലേ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുകയാണ്; ശിവശങ്കരൻ സർവ്വീസ് ചട്ടങ്ങളെ പരസ്യമായി ലംഘിച്ചിരിക്കുന്നു; കേന്ദ്ര ഏജൻസികൾക്കെതിരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പുസ്തകമെഴുതുന്നത് ശരിയല്ല; ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

05 FEBRUARY 2022 02:39 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുകയാണെെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വെള്ളപൂശാനായിരുന്നു ശിവശങ്കരന്റെ പുസ്തകം .

എന്നാൽ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെല്ലാം സ്വപ്നയുടെ തുറന്ന് പറച്ചിലോടെ പൊളിഞ്ഞു വീണു കഴിഞ്ഞെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി തുടക്കം മുതലേ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത് ആദ്യത്തെ കള്ളക്കടത്തല്ല, അതിന് മുമ്പും നിരവധി സ്വർണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് താൻ അന്നേ പറഞ്ഞിരുന്നു.

ബാഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ കസ്റ്റംസിനെ വിളിച്ച കാര്യം ജൂലായ് 6ന് തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ശിവശങ്കരന്റെ ഔദ്യോഗിക ഫോണും അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും പരിശോധിച്ചാൽ വസ്തുത മനസിലാവുമെന്ന് അന്ന് പറഞ്ഞപ്പോൾ എല്ലാവരും അത് എഴുതിതള്ളി. കസ്റ്റംസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കേസായതു കൊണ്ട് ബാഗേജ് വിട്ടുകിട്ടണമെന്നാണ് ശിവശങ്കരൻ ആവശ്യപ്പെട്ടത്.

തുടർന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ആവുന്നത്ര ശ്രമിച്ചു. സ്വപ്നയെ ബാഗ്ലൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ശിവശങ്കരനാണെന്നാണ് ബിജെപി പറഞ്ഞിരുന്നു. സർക്കാരിനെ ന്യായീകരിക്കാൻ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖ വ്യാജമാണെന്നും അന്നേ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം ഇന്ന് ചാനലിന്റെ മുമ്പിൽ അവർ സമ്മതിച്ചു.

മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന ശബ്ദരേഖയും വ്യാജമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചത് സർക്കാരിനുള്ള തിരിച്ചടിയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ വിവാദ കരാറുകാരനെ ഉൾപ്പെടുത്തി കമ്മീഷൻ അടിച്ചതിന് പിന്നിൽ ശിവശങ്കരനായിരുന്നുവെന്ന് സ്വപ്ന തുറന്ന് പറഞ്ഞതിലൂടെ സർക്കാർ പ്രതിക്കൂട്ടിലായെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്വപ്നയുടെ ബാങ്ക് ലോക്കർ ശിവശങ്കരന്റേത് കൂടിയാണെന്നത് ഇവരുടെ കൂട്ടുകച്ചവടം തെളിയിക്കുന്നു. സ്വർണ്ണക്കള്ളക്കടത്തിൽ സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പിന്തുണ ഇവർക്കുണ്ടായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങൾ സ്വർണ്ണംകടത്താൻ ലഭിച്ചിരുന്നു. സത്യം തെളിഞ്ഞെന്നാണ് ഇപ്പോൾ കെടി ജലീൽ പറയുന്നത്. കോൺസുൽ ജനറലുമായ് ഇടപെടാനുള്ള എന്ത് അധികാരമാണ് കെടി ജലീലിനുള്ളത്?

ജലീൽ സത്യപ്രതിഞ്ജാലംഘനമാണ് നടത്തിയത്. ഡിജിപിയായിരുന്ന ജേക്കബ് തോമസ് പുസ്തകം എഴുതിയെന്ന് പറഞ്ഞാണ് അദ്ദേഹത്തെ സർവ്വീസിൽ നിന്നും മാറ്റിയത്. ശിവശങ്കരൻ സർവ്വീസ് ചട്ടങ്ങളെ പരസ്യമായി ലംഘിച്ചിരിക്കുന്നു. കേന്ദ്ര ഏജൻസികൾക്കെതിരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പുസ്തകമെഴുതുന്നത് ശരിയല്ല.

സർക്കാരിനെ വെള്ളപൂശാനാണ് എഴുതിയതെങ്കിലും ഇപ്പോൾ സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ശിവശങ്കരനെ അടിയന്തരമായി സർവ്വീസിൽ നിന്നും പുറത്താക്കണം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എവിടെയും ശിവശങ്കരൻ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. എല്ലാ ഏജൻസികളുടേയും അന്വേഷണത്തിൽ മുഖ്യസൂത്രധാരൻ ശിവശങ്കരൻ തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends