മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ചു; മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഭയാനകം; രാത്രിയിൽ സംഭവിച്ചത്!

എം.സി റോഡിൽ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു യുവാക്കൾ മരിച്ചത് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു . ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. രാത്രിയിലെ അപകട മരണത്തിന്റെ ഞെട്ടൽ മാറാതെ ചങ്ങനാശേരി.
അപകടത്തെ തുടർന്നു ജനറൽ ആശുപത്രിയിൽ മരിച്ച ഷാനവാസിനു പിന്നാലെ, അപകടത്തിൽ പരിക്കേറ്റ് ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രുദ്രാക്ഷ്, അലക്‌സ് എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. വെള്ളിയാഴ്ച രാത്രി പത്തരയോടെ ചങ്ങനാശേരി എസ്.ബി കോളേജിനു മുന്നിലാണ് യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
എസ്.ബി കോളേജിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ചങ്ങനാശേരി പുഴവാത് ഹിദായത്ത് നഗറിൽ ഷാനവാസ് (28), വാഴപ്പള്ളി വാഴപ്പള്ളിയിൽ വീട്ടിൽ രുദ്രാക്ഷ് (20), വാഴപ്പള്ളി ഉള്ളാഹിയിൽ അലക്‌സ് (26) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ എം.സി റോഡിൽ എസ്.ബി കോളജിനു സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും മതുമൂല ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ.
ഈ സമയം ഇവർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു മൂന്നു പേരും റോഡിൽ മിനിറ്റുകളോളം വീണു കിടന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല.
സാരമായി പരിക്കേറ്റതിനെ തുടർന്നു ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാത്രി 12.30 ഓടെയാണ് രുദ്രാക്ഷിന്റെയും, അലക്‌സിന്റെയും മരണം സംഭവിച്ചത്. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ദൃശ്യങ്ങൾ കാണാം :
https://www.facebook.com/Malayalivartha
























