ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ചു; മനോരോഗ വിദഗ്ദ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരൻ; ആറ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് കേസില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് ആറ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയൊടുക്കാതിരുന്നാല്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം.സംസ്ഥാനത്ത് ആദ്യമായാണ് ഒരു മനോരോഗ വിദഗ്ദ്ധന്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നത്.
പഠനത്തില്‍ ശ്രദ്ധക്കുറവുളള 13കാരനെ മാതാപിതാക്കള്‍ ചേര്‍ന്ന് 2017 ഓഗസ്‌റ്റില്‍ ഡോക്‌ടര്‍ ഗിരീഷിന്റെ സ്വകാര്യ ക്ളിനിക്കില്‍ കൊണ്ടുവന്നു. ഇവിടെവച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.മാതാപിതാക്കളെ മുറിയില്‍ നിന്ന് പുറത്തിറക്കിയ ശേഷം കുട്ടിയെ പലതവണ ഇയാള്‍ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് സ്‌പര്‍ശിക്കുകയും ചെയ്‌തു. ഇക്കാര്യം പുറത്തുപറയരുതെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവം വീട്ടുകാര്‍ ചൈല്‍ഡ്‌ലൈനില്‍ അറിയിച്ചു. പൊലീസ് കേസെടുത്തെങ്കിലും എഫ്‌ഐആറിനെതിരെ കോടതിയില്‍ സമീപിക്കാന്‍ ഗിരീഷിന് സാധിച്ചത് പൊലീസിനെതിരെയും ആക്ഷേപത്തിനുമിടയാക്കി.
അതിവേഗ കോടതി ജഡ്‌ജി ആര്‍. ജയകൃഷ്‌ണനാണ് ഡോക്‌ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ചികിത്സയ്‌ക്കെത്തിയ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഗിരീഷ് പ്രതിയാണ്. ഈ കേസില്‍ ഉടനെ വിചാരണ തുടങ്ങും. ചികിത്സ തേടിയെത്തിയ വിവാഹിതയായ സ്‌ത്രീയെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
https://www.facebook.com/Malayalivartha
























