10, 11, 12 ക്ലാസുകളിലെ അധ്യയനം തിങ്കളാഴ്ച മുതല്‍ വൈകുന്നേരം വരെയാക്കും; ക്ലാസുകള്‍ നടത്തേണ്ട മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ വൈകിട്ടുവരെ ക്ലാസുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച മുതല്‍ സാധാരണ രീതിയില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഫൈനല്‍ പരീക്ഷയായതിനാല്‍ പാഠഭാഗങ്ങള്‍ വേഗത്തില്‍ തീര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ലാസുകള്‍ നടത്തേണ്ട മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.
https://www.facebook.com/Malayalivartha
























