Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തുറുപ്പുചീട്ടാക്കി കേന്ദ്ര ഏജൻസികൾ: സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു: സി പി എമ്മിനകത്തും അതൃപ്തി

05 FEBRUARY 2022 08:30 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് കേന്ദ്ര ഏജൻസികൾ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും അറിയാമെന്ന് സ്വപ്ന. ഈ സാഹചര്യത്തില്‍ സ്വപ്നയില്‍നിന്ന് കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

നയതന്ത്ര ബാഗുകള്‍ കസ്റ്റംസ് തടഞ്ഞപ്പോള്‍ ശിവശങ്കറിനെ ബന്ധപ്പെട്ടപ്പോള്‍ ആവശ്യമായ ഇടപെടല്‍ നടത്തിയെന്നും ബാഗേജില്‍ എന്താണ് എന്നറിഞ്ഞുതന്നെയാണ് ശിവശങ്കര്‍ ഇടപെട്ടതെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

നേരത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ഈ ആരോപണം ഉയര്‍ത്തിയിരുന്നെങ്കിലും പ്രതിപട്ടികയിലുള്ള ആരും ശിവശങ്കറിനെതിരെ തുറന്നു പറഞ്ഞിരുന്നില്ല. സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികളിലൊരാള്‍ ശിവശങ്കറിന്റെ ഇടപെടലുകളെക്കുറിച്ച്‌ വെളിപ്പെടുത്തിതോടെ കേന്ദ്ര ഏജന്‍സികള്‍ ഇതേക്കുറിച്ച്‌ അന്വേഷിക്കും.

സ്വര്‍ണക്കടത്ത് പിടികൂടിയതിനു പിന്നാലെ കീഴടങ്ങാതെ ഒളിവില്‍പോകാനാണ് ശിവശങ്കര്‍ നിര്‍ദേശിച്ചതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നറിഞ്ഞിട്ടും സ്വപ്നയെ ഒളിവില്‍പോകാനും മുന്‍കൂര്‍ജാമ്യത്തിനും ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കര്‍ സഹായിച്ചത് ഗുരുതരമായ കൃത്യവിലോപമാണ്.

ലോക്കറിലെ പണം തന്റേതു മാത്രമല്ലെന്നും അതില്‍ ശിവശങ്കറിനു പങ്കുണ്ടെന്നും സ്വപ്നതന്നെ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ പണമിടപാടുകളെക്കുറിച്ച്‌ കൂടുതല്‍ വിവരം ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്.

ജയിലില്‍നിന്ന് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതെങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ അന്വേഷണം നടത്തും. ശിവശങ്കറിനെതിരെ തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.

അതേസമയം, എം ശിവശങ്കര്‍ അനുഭവകഥ എഴുതി സ്വര്‍ണക്കടത്ത് വിവാദം വീണ്ടും തുറന്നതില്‍ സിപിഎമ്മിന് അതൃപ്തി പുകയുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭയെ പിടിച്ചുലച്ച വിവാദം ഒതുങ്ങിയതായി കരുതുമ്പോഴാണ് പുസ്തകത്തെ ചൊല്ലി പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. പുതിയ വിവാദങ്ങള്‍ സിപിഎം പരിശോധിക്കും. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ഒഴിവാക്കാമായിരുന്നുവെന്നാണ് സിപിഎമ്മിന്റെ നിലപാട്. ശിവശങ്കറിനെതിരെ നടപടി വേണോ എന്നതില്‍ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends