സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പിലാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ നാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണ്. സര്‍ക്കാരിനെ ജനം അധികാരത്തില്‍ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാഷണല്‍ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാല്‍ എല്ലാവരും ഈ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായത്. ഗുജറാത്തില്‍ നടപ്പാക്കിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ആളുകള്‍ക്ക് അവബോധം നല്കിയതു കൊണ്ടാണ് പദ്ധതി നടപ്പിലായത്. വികസന കാര്യത്തില്‍ നാട് ഒരുമിച്ചു നില്‍ക്കണം. മലയോര, തീരദേശ പാത വികസനവും മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























