Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇത്രയും പ്രതീക്ഷിച്ചില്ല... പുസ്തകമെഴുതി തന്റെ ഭാഗം ന്യായീകരിച്ച് സര്‍വീസില്‍ വിലസിയ ശിവശങ്കറിന് സ്വപ്നയുടെ നൈസ് പണി; ഒറ്റ ദിവസം കൊണ്ട് ചാനലുകളായ ചാനലുകള്‍ കയറിയിറങ്ങി ശിവശങ്കറിന്റെ എ ടു ഇസെഡ് കാര്യങ്ങള്‍ വെളിപ്പെടുത്തി; ഒന്നും പറയാനാകാതെ ശിവശങ്കര്‍

06 FEBRUARY 2022 08:51 AM IST
മലയാളി വാര്‍ത്ത

സ്വപ്നയുടെ ഇന്റര്‍വ്യൂ കേട്ട സകലരും സ്വപ്നയുടെ ആരാധകരായി മാറിയിരിക്കുകയാണ്. സ്വപ്നയുടെ അളന്നു തൂക്കിയുള്ള സംസാരം, സാഹചര്യത്തില്‍ കൃത്യമായി ഇംഗ്ലീഷ് ഡയലോഗ്, കുലീനത... അങ്ങനെ സ്വപ്ന എല്ലാവരുടേയും കണ്ണിലുണ്ണിയായി. സ്വപ്നയുടെ സംസാരം കേട്ടാല്‍ വിദ്യാഭ്യാസമില്ലാത്തവളാണെന്ന് ആരെങ്കിലും പറയുമോ. ശിവശങ്കര്‍ സാറ് വെറുതേ പുസ്തകമെഴുതാന്‍ പോയി അടി ഏറ്റു വാങ്ങുകയായിരുന്നു. സര്‍ക്കാരിനും നാണക്കേടായി.

സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലോടെ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വഴിത്തിരിവായി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കു മറുപടിയായി ഗുരുതരമായ ആരോപണങ്ങളുമായാണു കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തിറങ്ങിയത്. ശിവശങ്കര്‍ എഴുതിയതെല്ലാം കള്ളമാണെന്നും ശിവശങ്കറിന്റെ തനിനിറം പുറത്തുവരുന്ന സത്യങ്ങളും കണക്കുകളും വച്ച് താന്‍ പുസ്തമെഴുതിയാല്‍ ഇതിനെക്കാള്‍ വിപണന സാധ്യതയുണ്ടെന്നും സ്വപ്ന പറഞ്ഞു.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തുന്ന വിവരം ശിവശങ്കറിന് നേരത്തേ അറിയാമായിരുന്നു. സ്വര്‍ണം പിടിച്ചതിന്റെ തലേദിവസം ഞാന്‍ ശിവശങ്കറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്വേഷിച്ച ശേഷം അദ്ദേഹം മറുപടി തന്നത് ഡോണ്ട് വറി, കോവിഡായതിനാലാണു ബാഗേജ് വിട്ടുകിട്ടാത്തതെന്നും ഉടനെ കിട്ടുമെന്നുമാണ്. രാത്രി 11ന് നേരിട്ട് അദ്ദേഹത്തിന്റെ ഫ്‌ലാറ്റിലും പോയി. ബാഗേജില്‍ സ്വര്‍ണമാണെന്നു പറഞ്ഞു. കസ്റ്റംസില്‍ ബന്ധപ്പെട്ട ശേഷമാണ് ഉടനെ വിട്ടുകിട്ടുമെന്ന് അദ്ദേഹം അറിയിച്ചത്. മുന്‍പും ഇത്തരം ബാഗേജുകളുടെ ക്ലിയറന്‍സിന് അദ്ദേഹം സഹായിച്ചിട്ടുണ്ട്.

3 വര്‍ഷമായി എന്റെ 'പഴ്‌സനല്‍ കംപാനിയനാ'യിരുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കര്‍. എനിക്കറിയാവുന്നതെല്ലാം അദ്ദേഹത്തിനുമറിയാം. കോണ്‍സുലേറ്റിലെ ഈ ഇടപാടുകള്‍ സുരക്ഷിതമല്ലെന്നും രാജിവയ്ക്കണമെന്നും പലവട്ടം ശിവശങ്കര്‍ പറഞ്ഞിരുന്നു. സ്വര്‍ണം പിടിക്കുന്നതു വരെ എല്ലാറ്റിനും കൂടെ നിന്നു. സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കയ്യൊഴിഞ്ഞു. ഞാന്‍ ചതിച്ചിരുന്നെങ്കില്‍ എന്നെ പിടിച്ചപ്പോള്‍ തന്നെ ശിവശങ്കറും അറസ്റ്റിലാകുമായിരുന്നു. 6 മാസം കഴിഞ്ഞ് തെളിവുകളുമായി അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണ് എനിക്ക് എല്ലാം പറയേണ്ടി വന്നത്.

ഞാനും ശിവശങ്കറും തമ്മിലുള്ള വ്യക്തിബന്ധം വച്ചു ഞാന്‍ പറഞ്ഞാല്‍ ശിവശങ്കറിന് ഒന്നിനും എതിരു പറയാനാകുമായിരുന്നില്ല. അതു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ 'പോയിന്റ് ഓഫ് കോണ്‍ടാക്ട്' എന്ന നിലയില്‍ ബാഗേജ് ക്ലിയറിന്‍സിനു ശിവശങ്കറിനെ വിളിക്കാന്‍ തന്നെയായിരുന്നു കോണ്‍സല്‍ ജനറലും എപ്പോഴും നിര്‍ദേശിച്ചിരുന്നത്. ഞാന്‍ മാത്രമല്ല, കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തും പല ബാഗേജും ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കറെ വിളിച്ചു. അദ്ദേഹം സഹായിച്ചിട്ടുമുണ്ട്.

സ്വര്‍ണം പിടികൂടുകയും സരിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തശേഷം 3 തവണ ശിവശങ്കര്‍ എന്നെ വിളിച്ചു. മുന്‍കൂര്‍ ജാമ്യം എടുക്കണമെന്നും കൊച്ചിയിലേക്കു പോകണമെന്നും ആവശ്യപ്പെട്ടതു ശിവശങ്കറാണ്. ഭര്‍ത്താവ് ജയശങ്കറും സന്ദീപുമായി ശിവശങ്കര്‍ ബാക്കി കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് അറിയിക്കുന്നുണ്ടായിരുന്നു. കൊച്ചിയിലേക്ക് പോകുമ്പോഴും 2 തവണ വിളിച്ചു. ഒളിവില്‍ പോയതല്ല, ഒളിവില്‍ ആയതാണ്. പിന്നീട് എല്ലാം തീരുമാനിച്ച് സന്ദീപ് വഴി അറിയിച്ചത് അദ്ദേഹമാണ്. അദ്ദേഹം പറഞ്ഞിട്ടാണു കൊച്ചിയില്‍ വച്ച് ഓഡിയോ ക്ലിപ് റെക്കോര്‍ഡ് ചെയ്ത് സന്ദീപിനു നല്‍കിയത്. ഊട്ടിയിലെ കുതിരയെപ്പോലെ ശിവശങ്കര്‍ പറഞ്ഞതു മാത്രമാണ് ഞാന്‍ ചെയ്തത്.

 



കോണ്‍സുലേറ്റിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നതും കസ്റ്റംസില്‍ വിളിച്ചിരുന്നതും ശിവശങ്കറാണ്. ഞങ്ങള്‍ അക്കാര്യത്തിനായി ശിവശങ്കറിനെ മാത്രമേ വിളിച്ചിട്ടുള്ളു.

എല്ലാത്തിനും കൂടെ നിന്നയാളാണു ശിവശങ്കര്‍. അന്വേഷണ ഏജന്‍സികള്‍ ആരുടെ പേരുപറയാനും എന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയില്ല. ശിവശങ്കറും ഞാനുമായുള്ള വാട്‌സാപ് ചാറ്റുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് എനിക്കെല്ലാം പറയേണ്ടിവന്നത്. ഞാന്‍ ചതിച്ചിരുന്നു എങ്കില്‍ ശിവശങ്കര്‍ എന്റെയൊപ്പം ആദ്യംതന്നെ ജയിലില്‍ കയറുമായിരുന്നു. 3 വര്‍ഷവും ദൈനംദിന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് നടന്നത്. ഞങ്ങളുടെ അടുപ്പം വച്ച് ഞാന്‍ പറയാത്തതൊന്നുമില്ലെന്നും സ്വപ്ന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends