സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍! അവശ്യ സര്‍വീസുകള്‍ക്ക് പുറത്തിറങ്ങാൻ അനുമതി, അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി: യാത്ര ചെയ്യുന്നവർ കൈയ്യിൽ രേഖകൾ കരുതിയിരിക്കണം: കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവശ്യ സര്‍വീസുകളായി പ്രവര്‍ത്തിക്കുന്നവയ്ക്ക് മാത്രം തുറന്ന് പ്രവർത്തനം

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ആയിരിക്കും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പുറത്തിറങ്ങുവാനുള്ള അനുമതി ഉണ്ടാകുക.
കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവശ്യ സര്‍വീസുകളായി പ്രവര്‍ത്തിക്കുന്നവയ്ക്ക് മാത്രം ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാം.
മത്സരപരീക്ഷകള്‍ക്ക് അഡ്‌മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ് എന്നിവ ഉപയോഗപ്പെടുത്തി യാത്ര അനുവദിക്കും
ജീവനക്കാരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുത്തേണ്ടതുണ്ട്. പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാനാകും.

https://www.facebook.com/Malayalivartha