Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കെണിയെ ഏണിവെച്ചു പിടിക്കുകയായിരുന്നു ആത്മകഥാകാരന്‍! സ്വകാര്യ ബന്ധത്തിലെ വിള്ളലില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങള്‍, രണ്ടാമത്തെ ചതിപ്രയോഗം ഇല്ലായിരുന്നെങ്കില്‍ സ്വപ്ന പ്രതികരിക്കുമായിരുന്നോ എന്നും സംശയമുണ്ട്: കേസിലെ രാഷ്ട്രീയ അധികാര ദുര്‍വിനിയോഗം സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ല; അരുൺകുമാർ

06 FEBRUARY 2022 09:01 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിതയായ സ്വപ്ന സുരേഷ് രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍.


എം. ശിവശങ്കറിന്റെ പുസ്‌കത്തിലെ ചില ഭാഗങ്ങള്‍ പങ്കുവെച്ചായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം. കെണിയെ ഏണിവെച്ചു പിടിക്കുകയായിരുന്നു ആത്മകഥാകാരനെന്ന് പരിഹാസത്തോടെയായിരുന്നു വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

സ്വകാര്യ ബന്ധത്തിലെ വിള്ളലില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങള്‍ എന്നതിനപ്പുറം ഈ രണ്ട് പ്രതികരണങ്ങളിലും ഈ കേസിലെ രാഷ്ട്രീയ അധികാര ദുര്‍വിനിയോഗം(കോണ്‍സുല്‍ ജനറല്‍ ഓഫീസപ്പുറം) സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ലെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ആത്മകഥയുടെ ആദ്യ ഭാഗത്ത് കയ്യടക്കത്തോടെ, അത്രമേല്‍ കരുതലോടെ തികച്ചും വ്യക്തിപരമായ ബന്ധത്തെ മുറിവേല്‍പ്പിക്കാതെ ശിവശങ്കര്‍ എഴുതിയത് ഇങ്ങനെ:

'സ്വപ്നയെക്കുറിച്ചും അവരോടും കുടുംബത്തോടുമുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. അവരുടെ തികച്ചും വ്യക്തിനിഷ്ഠമായ കുറേയേറെ വസ്തുതകളും വിശദമാക്കാതെ പറയാനാകാത്ത കാര്യങ്ങളാണവ. അതൊരു പുസ്തകത്തിലോ പൊതുവേദിയിലോ പറയണോ എന്നു തീരുമാനിക്കാനുള്ള അധികാരവും ഇനി അങ്ങനെ വേണമെങ്കില്‍ അതിന്റെ ആദ്യാവകാശവും അവരുടേതാണ്,'

ഈ ഉറപ്പ് ആദ്യം ലംഘിച്ചതും ആഴമേറിയ സ്വകാര്യതയിലെ പങ്കാളിയെന്ന നിലയില്‍ ശിവശങ്കര്‍ ഒരിക്കലും പറയാന്‍ പാടില്ലന്ന് സ്വപ്ന കരുതിയ ഭാഗം ഇതായിരുന്നു.

'വഴിയില്‍ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്നത് പോലെ. ഇത്തരമൊരു ചതി സ്വപ്ന തന്നോട് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.'

കെണിയെ ഏണിവെച്ചു പിടിക്കുകയായിരുന്നു ആത്മകഥാകാരന്‍.
സ്വകാര്യ ബന്ധത്തിലെ വിള്ളലില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങള്‍ എന്നതിനപ്പുറം ഈ രണ്ട് പ്രതികരണങ്ങളിലും ഈ കേസിലെ രാഷ്ട്രീയ അധികാര ദുര്‍വിനിയോഗം(കോണ്‍സുല്‍ ജനറല്‍ ഓഫീസപ്പുറം) സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ല.

രണ്ടാമത്തെ ചതിപ്രയോഗം ഇല്ലായിരുന്നെങ്കില്‍ സ്വപ്ന പ്രതികരിക്കുമായിരുന്നോ എന്നും സംശയമുണ്ട്.
ഒരു നിഗൂഢമായ കറക്കു കമ്ബനിയിലെ(കോണ്‍സുലര്‍ ജനറല്‍ ,ഫൈസല്‍ഫാരിദ്, സരിത് , സന്ദീപ്, സ്വപ്ന, ശിവശങ്കര്‍) അംഗമല്ലാതിരുന്നെങ്കില്‍ സ്വപ്ന സുരേഷിന്റെ പക്വതയും ധൈര്യവും, ഇന്റഗ്രിറ്റിയും, ജീവിതവും ഒരു മോട്ടിവേഷന്‍ കഥയായേനെ.

ആ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ വെയിലത്തുണ്ട്. ആര് ആര്‍ക്ക് എങ്ങനെ എത്ര തവണ? എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി. പക്ഷെ ആര്‍ക്ക്, ആര്? അവര്‍ എവിടെ ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends