പ്രതിയെ പോലീസ് പിടികൂടാനെത്തിയതോടെ പൊലീസുകാരന്റെ കഴുത്തിൽ കത്തിവെച്ച് പ്രതി! പിന്നാലെ എസ് ഐ തോക്ക് ചൂണ്ടിയതോടെ തോക്കിന് വേണ്ടി പിടിവലി നടത്തിയ പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്ക്; സംഭവം കൊല്ലം പത്തനാപുരത്ത്...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. കൊല്ലം പത്തനാപുരത്ത് നാട്ടുകാർ ഉൾപ്പെടെ മുൾമുനനയിലായിരുന്നു കഴിഞ്ഞ മണിക്കുറുകൾ.പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്കിൽ പിടിവലി നടത്തിയ പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പൊലീസുകാർക്കാണ് പരിക്കേറ്റത്. പിടിവലിക്കിടെ തോക്കിൽ നിന്നും വെടിയുതിർന്നതും പരിഭ്രാന്തി പടർത്തി. കൊല്ലം പത്തനാപുരത്താണ് സംഭവം. ഒട്ടേറെ കേസുകളിൽ പ്രതിയായ പുനലൂർ മണിയാർ ചരുവിള വീട്ടിൽ മുകേഷ്, പുന്നലയിലെ ഭാര്യ വീട്ടിൽ എത്തി എന്നറിഞ്ഞാണ് പൊലീസ് പിടികൂടാൻ എത്തിയത്. പൊലീസ് മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാൾ പൊലീസുകാരന്റെ കഴുത്തിൽ കത്തിവയ്ക്കുകയായിരുന്നു. തുടർന്ന് എസ് ഐ തോക്ക് ചൂണ്ടി. പിന്നാലെ തോക്കിന് വേണ്ടി പ്രതി പിടിത്തമിടുകയും സംഘർഷത്തിനിടെ വെടി പൊട്ടുകയുമായിരുന്നു. മുകേഷിന്റെ മുഖത്ത് കൂടി ഉരസിയ നിലയിലാണ് വെടിയുണ്ട പുറത്തേക്ക് തെറിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പ്രതിയും പരിക്കേറ്റ പൊലീസുകാരും നിലവിൽ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























