ഭർത്താവിനെ കൊന്നിട്ട് പുറം ലോകത്തെ അറിയിച്ചത് ആത്മഹത്യയെന്ന്; ഭര്‍ത്താവിനെ കൊന്ന് ഏഴാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു; ഭാര്യയും മകനും അറസ്റ്റില്‍

ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞ ഭാര്യയും മകനും അറസ്റ്റില്‍. മുംബൈയിലെ അംബോലി മേഖലയിലാണ് സംഭവം.
ശാന്തനുകൃഷ്ണ ശേഷാദ്രി(54)ആണ് മരണപ്പെട്ടത്. ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നുമാണ് ഭാര്യ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഇരുവരും കള്ളം പറയുകയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായും പോലീസിന് മനസിലാകുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha