കൊച്ചിയിലെ ഹണിട്രാപ്പ്... ഹോട്ടലുടമയെ റൂമിൽ വിളിച്ച് വരുത്തി കുടുക്കി... യുവതിയടക്കം രണ്ട് പേരെ പൊക്കി പോലീസ്...

കൊച്ചിയില്‍ വീണ്ടും ഹണി ട്രാപ്പിന് ശ്രമം. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആരോപിച്ച് ലോഡ്ജ് ഉടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി റിന്‍സീന, ഓട്ടോഡ്രൈവര്‍ ഷാജഹാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമം നടന്നത്. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ മുറിയെടുത്താണ് ഓട്ടോ ഡ്രൈവറായ ഷാജഹാനും റിന്‍സീനയും തട്ടിപ്പ് നടത്തിയിരുന്നത്.
തന്ത്രപരമായി ഇരുവരും ഈ ഹോട്ടലിന്റെ ഉടമയെ കെണിയിലാക്കുകയായിരുന്നു. ഹോട്ടലിലെ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പറഞ്ഞ് പ്രതികള്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ആശുപത്രിയിലേക്ക് ഹോട്ടലുടമയെയെയും ഇദ്ദേഹത്തിന്റെ സുഹൃത്തിനെയും വിളിച്ച് വരുത്തി. ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണവും തിരിച്ചറിയല്‍ കാര്‍ഡും തട്ടിയെടുത്തു.
ലോഡ്ജുടമയ്ക്കും സുഹൃത്തിനുമൊപ്പം പ്രതികള്‍ ഫോട്ടോയെടുക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. ലോഡ്ജില്‍ താമസിച്ച സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് കാണിച്ച് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പ്രതികള്‍ ഹോട്ടലുടമയെ മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ റിന്‍സീന മുറിയെടുത്ത് താമസിച്ചിരുന്നു. പിന്നീട് ഈ ലോഡ്ജിന്റെ ഉടമയെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഹോട്ടലില്‍ താമസിക്കുമ്പോള്‍ ശീതള പാനീയം കുടിക്കുകയും അതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തുവെന്ന് കാണിച്ചാണ് ലോഡ്ജ് ഉടമയെ വിളിച്ചു വരുത്തിയത്.
ശീതള പാനീയം കഴിച്ചതിനേത്തുടര്‍ന്ന് മയങ്ങിപ്പോയെന്നും മയക്കുമരുന്ന് കലർത്തിയ പാനീയം നല്‍കിയത് ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിനു വേണ്ടി ആയിരുന്നെന്നുമായിരുന്നു ലോഡ്ജ് ഉടമക്കെതിരേ ഇവര്‍ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം പറഞ്ഞാണ് ലോഡ്ജിന്റെ ഉടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് മര്‍ദ്ദിച്ചത്.
ലോഡ്ജ് ഉടമയുടേയും സുഹൃത്തിന്റേയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടുകയായിരുന്നു നീക്കം. പക്ഷേ ലോഡ്ജ് ഉടമ മട്ടാഞ്ചേരി പോലീസില്‍ പരാതി നല്‍കികയായിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ അടക്കം പിടിച്ചെടുത്തു. പ്രതികള്‍ നേരത്തെയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത് ഈ കേസുകളിലും അന്വേഷണം നടക്കും.
പ്രതികളെ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തതോടെ മറ്റൊരു ഹണി ട്രാപ്പിന്റെയും വിവരം ലഭിച്ചിരുന്നു. എറണാകുളത്ത് ചികിത്സയ്‌ക്ക് എത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്ന സ്ഥാപന ഉടമയെയും മറ്റ് ചിലരെയും ഇതുപോലെ റിൻസിന കെണിയിൽ പെടുത്തിയിട്ടുണ്ട്. ശാരീരിക ബന്ധം പുലർത്തിയ ശേഷം ഗർഭിണിയാണെന്ന് പറഞ്ഞാണ് ചിലരിൽ നിന്നും ഇവർ പണം തട്ടിയത്.
https://www.facebook.com/Malayalivartha