ബന്ധുവിനെ യാത്രയാക്കാൻ വന്ന യുവതി ട്രെയിനിനടിയിൽപെട്ട് മരിച്ചു; മരണപ്പെട്ടത് ചെങ്ങരൂർ ചിറ സ്വദേശിനി അനു ഓമനക്കുട്ടൻ; അപകടം സംഭവിച്ചത് രാവിലെ പതിനൊന്ന് മണിയോടെ തിരുവല്ല റയിൽവേ സ്റ്റേഷനിൽ

പത്തനംതിട്ട തിരുവല്ലയിൽ ബന്ധുവിനെ യാത്രയാക്കാൻ വന്ന യുവതി ട്രെയിനിനടിയിൽപെട്ട് മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശിനി അനു ഓമനക്കുട്ടനാണ് മരിച്ചത്. ശബരി എക്‌സ്പ്രസിന് അടിയിൽപ്പെട്ടാണ് യുവതി മരിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെ തിരുവല്ല റയിൽവേ സ്റ്റേഷനിലായിരുന്നു അപകടം സംഭവിച്ചത്. ശബരി എക്‌സ്പ്രസിൽ ഹൈദ്രാബാദിലേക്ക് പോകാനായി വന്ന ഭർതൃമാതാവിനെ ട്രെയിനിൽ കൃത്യമായ കമ്പാട്ടുമെന്റിൽ എത്തിച്ചശേഷം പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്ളാറ്റ്ഫോമിൽ നിന്നും ചലിച്ചു തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങൾ ശ്രമിക്കുന്നതിനിടെയാണ് യുവതി ട്രെയിനിനടിയിൽപെട്ടത്. ഇരുകാലും അറ്റുപോയ നിലയിലാണ് യുവതിയെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ആശുപത്രിൽ എത്തിക്കുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha