കോട്ടയം കുറുപ്പന്തറയിൽ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു; അപകടം സംഭവിച്ചത് കേരളാ എക്സ്‌പ്രസ് കടന്നുപോകുന്നതിനിടെ; പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം കുറുപ്പന്തറയിൽ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു. കേരളാ എക്സ്‌പ്രസ് കടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് എൻജിനെ ട്രാക്‌സൺ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനമാണ് തകർന്ന് വീണത് ഇതോടുകൂടി ഇലക്ട്രിക് ലൈന്‍ പൊട്ടിവീഴുകയായിരുന്നു. തിരുവനന്തപുരം ന്യൂഡൽഹി കേരളാ എക്സ്‌പ്രസ് കടന്നുപോകുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ പാന്റോഗ്രാഫ് തകരുകയും ഇലക്ട്രിക് ലൈന്‍ പൊട്ടിവീഴുകയും ചെയ്തത്. തുടർന്ന് ട്രെയിൽ സംഭവ സ്ഥലത്തു യാത്ര അവസാനിപ്പിച്ചു. ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത്തോടെ തിരുവനന്തപുരം - കൊച്ചി പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഡീസൽ എഞ്ചിൻ കൊണ്ടുവന്ന് കേരളാ എക്സ്‌പ്രസിനെ സംഭവ സ്ഥലത്ത് നിന്നും മാറ്റിയാൽ മാത്രമേ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് റയിൽവേ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha