കേരള എക്സ്പ്രസിനു മുകളിലേക്ക് ഇലക്‌ട്രിക്ക് ലൈന്‍ പൊട്ടി വീണ സംഭവം; ഗതാഗത തടസ്സം നീക്കി; ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു

കുറുപ്പന്തറയില്‍ ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിനു മുകളിലേക്ക് റെയില്‍വേ ഇലക്‌ട്രിക്ക് ലൈന്‍ പൊട്ടി വീണതിനെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം നീക്കി. ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. കുറുപ്പന്തറയ്ക്ക് സമീപം കോതനെല്ലൂരില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇലക്‌ട്രിക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു.
ഡീസല്‍ എഞ്ചിനുള്ള ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ തടസ്സമില്ല. എന്നാല്‍, ഇലക്‌ട്രിക് എഞ്ചിനുകള്‍ ഘടിപ്പിച്ച ട്രെയിനുകളുടെ ഗതാഗതം പുനരാരംഭിക്കാന്‍ ഇനിയും സമയം വേണ്ടിവരുമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം – ന്യൂ ഡല്‍ഹി കേരള എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. പാന്‍്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്‌ട്രിക് ലൈന്‍ തകര്‍ന്നു വീണു. ട്രെയിന്‍ അവിടെ നിന്നു, ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈന്‍ പൊട്ടിയതായി തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha