കുളത്തില്‍ അജ്ഞാത മൃതദേഹം, ഷര്‍ട്ട് മാത്രം ധരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം

തിരുവനന്തപുരം കാരക്കോണം തുറ്റിയോട്ട്കോണം കുളത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ട് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha